Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2025 21:15 IST
Share News :
കടുത്തുരുത്തി. സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കോട്ടയത്തെ വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി എക്സൈസ് വകുപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു. അറിവാണ് ലഹരി എന്ന മുദ്രാവാക്യ ഉയർത്തി എക്സൈസ് സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും നൂറോളം കുട്ടികൾ പങ്കെടുത്തു. കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജികുമാർ വി.ആർ പരിപാടി ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ കോട്ടയം സെൻ്റ് ആൻസ് ജി .എച്ച്.എസ് ലെ ഗായത്രി നായർ, ഹൈസൽ സൂസൺ രഞ്ജു എന്നിവരടങ്ങിയ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു. ഹോളിക്രോസ് തെള്ളകം സ്കൂളിലെ അതിഥി അനീഷ് , റിഫഫാത്തിമനാസ്സർ എന്നിവരടങ്ങിയ ടീമിന് രണ്ടാം സ്ഥാനവും ഏറ്റുമാനൂർ ജി എച്ച്.എസിലെ സഹില ഹരിദാസ്, സ്വാതി എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വിമുക്തി കോർഡിനേറ്റർമാരായ നിഫി ജേക്കബ് ,സുമേഷ് എന്നിവർ ക്വിസ് മത്സരം നയിച്ചു വിജയികൾക്ക് ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും വിതരണം ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സുരേഷ് C.K, കണ്ണൻ. C സിവിൽ എക്സൈസ് ഓഫീ സർ വിനോദ് കുമാർ V വിമുക്തി ജില്ലാ കോർഡിനേറ്റർ അനീഷ്യ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Follow us on :
Please select your location.