Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2025 20:59 IST
Share News :
കടുത്തുരുത്തി: വയോജനങ്ങൾക്ക് കരുതലും കൈത്താങ്ങുമാകുന്ന 'സുന്ദര സായാഹ്നം സ്മാർട്ട് സീനിയേഴ്സ്്' പദ്ധതിയുമായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്.
ബ്ലോക്ക് പഞ്ചായത്തിനെ വയോജന സൗഹൃദമാക്കുന്നതിനായി 2025-26 വാർഷിക ബജറ്റിൽ 2.50 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ബ്ലോക്കിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും.
അങ്കണവാടികളിലെ വയോ ക്ലബുകൾ വഴി ഒന്നിച്ച് കൂടാനുളള അവസരമൊരുക്കും. മെഡിക്കൽ ക്യാംപ്, സെമിനാറുകൾ, വയോജന സംഗമം, കലാപരിപാടികൾ, നിയമബോധന ക്ലാസുകൾ, യാത്രകൾ, സിനിമ തുടങ്ങിയവയും വയോജന കൂട്ടായ്മകളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് പറഞ്ഞു.
പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ ഫാ. ജോസഫ് പുത്തൻപുര വെള്ളിയാഴ്ച(സെപ്റ്റംബർ 12 ) നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് അധ്യക്ഷത വഹിക്കും. തുടർന്ന് ക്ലാസുകൾ, ആയുർവേദ മെഡിക്കൽ ക്യാമ്പ്, വയോജനങ്ങളുടെ കലാപരിപാടികൾ എന്നിവ നടക്കും.
Follow us on :
Tags:
Please select your location.