Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം; സെപ്തംബർ 15 ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടക്കും.

11 Sep 2025 20:08 IST

santhosh sharma.v

Share News :

വൈക്കം: ചെമ്പൈ സംഗീതോത്സ വത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം സെപ്തംബർ 15 ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടക്കും. രാവിലെ 9 ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിയംഗം മനോജ് ബി നായർ ദീപപ്രകാശനം നടത്തും. 9 മുതൽ 4.30 വരെ സംഗീതാരാധന തുടർന്ന് നടക്കുന്ന ചെമ്പൈ അനുസ്മരണ സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉൽഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം ചെയർമാൻ വി. കെ.വിജയൻ അദ്ധ്യക്ഷത വഹിക്കും. ഗവ. സെക്രട്ടറി എം.ജി.രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് എന്നിവർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. വൈക്കം നഗരസഭ ചെയർ പേഴ്സൺ പ്രീതാ രാജേഷ് സംഗീതാർച്ചന നടത്തിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. കേരളാ കലാമണ്ഡലം മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി. കലാധരൻ ചെമ്പൈ അനുസ്മരണം പ്രഭാഷണം നടത്തും. നഗരസഭാ അംഗം കെ.ബി.ഗിരിജ കുമാരി, ഗുരുവായൂർ ദേവസ്വം ഭരണ സമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, പി.സി.ദിനേശൻ നമ്പൂതിരി , സി.മനോജ്, കെ.പി. വിശ്വനാഥൻ, കെ.എസ്. ബാലഗോപാൽ അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺ കുമാർ എന്നിവർ പ്രസംഗിക്കും. 

7 ന് കുമാരി എ. കന്യാകുമാരിയുടെ വയലിൻ കച്ചേരിക്ക് അർജുൻ ഗണേഷ് മൃദംഗവും തൃപ്പൂണിത്തുറ രാധാകൃഷ്ണൻ ഘടവും ഒരുക്കും. ചെമ്പൈ സംഗീതോൽസവത്തിന്റെ സംസ്ഥാന തല ഉൽഘാടനം പാലക്കാട് ചെമ്പൈ ഗ്രാമത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ആഗസ്റ്റ് 17 ന് നിർവഹിച്ചിരുന്നു. സംസ്ഥാനത്തെ ആറു കേന്ദ്രങ്ങളിലായി നടക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മൂന്നാമത്തെ കേന്ദ്രമാണ് വൈക്കം മഹാദേവ ക്ഷേത്രം.വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് പതിവായി ചെമ്പൈ സ്വാമി സംഗീതാരാധന നടത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ 14 ന് ജൂബിലി ആഘോഷങ്ങൾക്ക് സമാപനമാകും.

Follow us on :

More in Related News