Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2025 19:43 IST
Share News :
ചാവക്കാട്:മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയുടെ സഹകരണത്തോടെ ശനിയാഴ്ച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റുമായ കെ.വി.അബ്ദുല്‍ ഹമീദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 10 മുതല്‍ 1.30 വരെ ചാവക്കാട് എംആര്‍ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി.അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും.ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍,കാര്‍ഡിയോളജി,ഗൈനക്കോളജി,ഇഎന്‍ടി എന്നീ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയുന്നത് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും.9946032129,9447108990 എന്നീ നമ്പറുകളിലാണ് ബുക്ക് ചെയ്യേണ്ടത്.വാർത്താസമ്മേളനത്തിൽ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോജി തോമസ്,ട്രഷറര്‍ കെ.കെ.സേതുമാധവന്‍,സെക്രട്ടറി പി.എം.അബ്ദുള്‍ ജാഫര്‍ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.