Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2026 23:54 IST
Share News :
വൈക്കം: ചരിത്രബോധമില്ലാതെ എൻ എസ് എസ് പ്രസ്ഥാനത്തെയും നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുവാനുള്ള ഏതൊരു നീക്കവും പ്രബുദ്ധമായ കേരള ജനത ഒറ്റക്കെട്ടായി നേരിടുമെന്ന് എൻ എസ് എസ് വൈക്കം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് പറഞ്ഞു. കപിക്കാട് 687-ാം നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ നവതി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാമ്പാടി കെ. ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മന്നം ബാലസമാജം കുട്ടികളോട് കാണിച്ച മനുഷ്യാവകാശ ലംഘനവും തൊടുപുഴയിൽ യൂത്ത് ലീഗു പ്രവർത്തകർ നടത്തിയ പ്രകോപന മുദ്രാവാക്യങ്ങളും എൻ എസ് എസ് പ്രസ്ഥാനത്തിൻ്റെ മഹത്വം തിരിച്ചറിയാത്തത് മൂലമാണെന്നും ഇത് കേരള സമൂഹം തികഞ്ഞ അവജ്ഞയോടെ പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലൂക്ക്, കരയോഗം ഭാരവാഹികൾ ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.