Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ഐ.എൻ.ടി.യു.സി യൂണിയനുകളുടെ സംഗമവും കെ. ബിനിമോൻ എം.എൽ.എക്ക് സ്വീകരണവും നൽകി.

23 May 2026 23:52 IST

santhosh sharma.v

Share News :

വൈക്കം: ഐ.എൻ.ടി.യു.സി വൈക്കം റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ഐ എൻ ടി യു സി യൂണിയനുകളുടെ സംഗമവും കെ. ബിനിമോൻ എം.എൽ.എക്ക് സ്വീകരണവും നൽകി. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സ്വീകരണ സമ്മേളനം

ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. 

ബിനിമോന് കൈമാറി ഷാൾ അണിയിച്ച് ഉപഹാരം കൈമാറി. വൈക്കം റീജണൽ പ്രസിഡൻ്റ് അഡ്വ.പി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ഐ.എൻ.ടി.യു.സി സംസ്ഥാന ഭാരവാഹികളായ എം.വി മനോജ്, പി.വി. പ്രസാദ്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റുമാരായ പി.ഡി. ഉണ്ണി, എം.കെ. ഷിബു, കെ പി സി സി അംഗം മോഹൻ ഡി. ബാബു, അക്കരപ്പാടം ശശി, ജില്ലാ ഭാരവാഹികളായ, ഇടവട്ടം ജയകുമാർ, വി.ടി ജയിംസ്, എം.എൻ ദിവാകരൻ നായർ , പ്രീതാ രാജേഷ്, ജോർജ്ജ് വർഗ്ഗീസ്, നഗരസഭ വൈസ് ചെയർപേഴ്സൺ സൗദമിനി അഭിലാഷ്, സോണി സണ്ണി, മോഹൻ തോട്ടുപുറം, കെ.ജെ സണ്ണി,, ജയ്ജോൺ പേരയിൽ, വിജയമ്മ ബാബു, സോണി സണ്ണി, കെ.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കത്തിന്റെ പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്താൻ കൂടുതൽ ശ്രമങ്ങൾ നടത്തുമെന്ന് കെ.ബിനിമോൻ നന്ദി പ്രസംഗത്തിൽ പറഞ്ഞു.



 

Follow us on :

More in Related News