Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2026 22:40 IST
Share News :
തലയോലപ്പറമ്പ്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ തല ചുറ്റിവീണ യുവതിയെ ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ തലയോലപ്പറമ്പ് ബസ്റ്റാൻ്റിലാണ് സംഭവം.എറണാകുളം ലൂർദ് ആശുപത്രിയിലെ ജീവനക്കാരി തിരുവല്ല വെള്ളിക്കുളം മേലേകുറ്റ് വീട്ടിൽ രാഖി (28)നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ ബസിലെ വനിത കണ്ടക്‌ടർ വൈക്കം സ്വദേശി പി.മിനി മോളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ മറവൻതുരുത്ത് സ്വദേശി എസ്.രഞ്ജിത്ത് ബസിലെ മറ്റ് യാത്രക്കാരുടെ സഹകരണത്തോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ എത്തിക്കുകയായിരുന്നു. തിരുവല്ലയിൽ നിന്നും എറണാകുളത്തേക്ക് ജോലിക്കു പോകുന്നതിനിടെയാണ് സംഭവം. യുവതിക്ക് കൂട്ടായി മറ്റാരും ഇല്ലാതിരുന്നതിനാൽ ബസിലെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടശേഷം ആരോഗ്യനില വീണ്ടെടുക്കുന്നത് വരെ ആശുപത്രിയിൽ വനിത കണ്ടക്‌ടറും കൂട്ടിരുന്ന ശേഷമാണ് ഇരുവരും മടങ്ങിയത്.
Follow us on :
Tags:
More in Related News
Please select your location.