Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കോൺഗ്രസിന് നൽകിയ സ്റ്റാൻഡിങ് കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു.

17 Mar 2026 13:31 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി

മുനിസിപ്പാലിറ്റിയിലെ കോൺഗ്രസിന് നൽകിയ സ്റ്റാൻഡിങ് കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു.

കോൺഗ്രസിന് നൽകിയ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ആദ്യം രണ്ടര വർഷം 24ആം ഡിവിഷനിൽ നിന്നും വിജയിച്ച കൗൺസിലർ ടിപി നഫീസുവിനും. തുടർന്നുള്ള രണ്ടര വർഷം യുഡിഎഫ് ചെയർമാനും മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമായ വി പി കാദറിന്റെ മകനും 39 ആം ഡിവിഷൻ കൗൺസിലറുമായ വിപി നൗസർ ബാനും നൽകാൻ തീരുമാനിച്ചിരുന്നു.


എന്നാൽ അതിനു വിരുദ്ധമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും യുഡിഎഫ് ചെയർമാനുമായ വി പി കാദർ തന്റെ മകൻ നൗഷർ ബാൻ ആദ്യ രണ്ടര വർഷം നൽകണമെന്ന് നിലപാട് സ്വീകരിച്ചു. അത് അനുവദിക്കില്ലെന്ന് മറുവിഭാഗവും നിലപാട് സ്വീകരിച്ചപ്പോൾ കോൺഗ്രസ് രണ്ട് ചേരിയിൽ ആയതിനാൽ മുസ്ലിംലീഗ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.


മാസങ്ങളായി കോൺഗ്രസിൽ തുടർന്നു വന്ന തർക്കം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇടപെട്ട് പരിഹരിച്ചു. യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്ന് വിപി കാദറിനെ നീക്കുകയും പകരം മറുവിഭാഗത്തിലെ മുൻ മണ്ഡലം പ്രസിഡണ്ട് പി എ ലെത്തീഫിനെ നിയമിക്കുകയും ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്ത് ആദ്യ രണ്ടര വർഷം വി പി നൗഷർ ബാനെയും തുടർന്നുള്ള രണ്ടര വർഷം ടി പി നഫീസുവിനെയും നിയമിക്കാൻ തീരുമാനിച്ച്

നേതൃത്വത്തിന് കത്ത് കൈമാറി.

Follow us on :

More in Related News