Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് മുന്‍ കൗണ്‍സിലറുടെ വീടിന് തീ പിടിച്ച് ഭാഗികമായ കേടുപാട് സംഭവിച്ചു. ഗ്യാസ് സിലിണ്ടര്‍ ഉടൻ പുറത്തേക്ക് മാറ്റിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

09 Aug 2026 23:23 IST

santhosh sharma.v

Share News :

വൈക്കം: വീടിന് തീ പിടിച്ച് ഭാഗികമായ കേടുപാടുണ്ടായെങ്കിലും ആര്‍ക്കും പരിക്കിക്കേൽക്കാതെ രക്ഷപ്പെട്ടു.

വൈക്കം നഗരസഭ മുന്‍ കൗണ്‍സിലര്‍ കൊച്ചുകവല ലക്ഷ്മി നിവാസില്‍ പരേതയായ സുശീല എം.നായരുടെ വീടിനാണ് തീ പിടിച്ച് ഭാഗികമായ കേടുപാട് സംഭവിച്ചത്. ഞായറാഴ്ച രാവിലെ 11.40 ഓടെയാണ് സംഭവം. അടുക്കളയോട് ചേര്‍ന്നുള്ള വര്‍ക്ക് ഏരിയയിലാണ് തീ പടരുന്നത് ജോലിക്കാരി കണ്ടത്. നിലവില്‍ വീട്ടില്‍ ആരും താമസമില്ല. വര്‍ക്ക് ഏരിയയിലുണ്ടായിരുന്ന വാഷിങ് മെഷിന്‍ ജോലിക്കാരി ഓണ്‍ ചെയ്തിരുന്നു. വാഷിങ് മെഷിന്‍ പൂര്‍ണ്ണമായി തീപിടുത്തത്തിൽ കത്തി നശിച്ചു. വര്‍ക്ക് ഏരിയക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. വര്‍ക്ക് എരിയയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ സമീപ വാസികള്‍ ഉടൻ പുറത്തേക്ക് മാറ്റിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവാകുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ ജനല്‍ ചില്ലുകള്‍ പൊട്ടുകയും മേല്‍ഭാഗം ചെറിയതോതില്‍ കത്തുകയും ചെയ്തിട്ടുണ്ട്. വൈക്കത്തുനിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണത്. വിവരമറിഞ്ഞ് കെ. ബിനുമോന്‍ എം.എല്‍.എ യും നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ് അടക്കമുള്ള കൗൺസിലർമാരും സ്ഥലത്തെത്തിയിരുന്നു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

Follow us on :

More in Related News