Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2026 12:42 IST
Share News :
കോട്ടയം: ചെക്ക് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും ഹൈക്കോടതി നോട്ടീസ് അയച്ചു. സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
ചെക്ക് കേസിൽ മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി. കാപ്പനെ തടവിന് ശിക്ഷിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ സ്വദേശിയായ പരാതിക്കാരനാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി തീർപ്പാകുന്നത് വരെ എം.എൽ.എ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ മാണി സി. കാപ്പൻ തടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. മാണി സി. കാപ്പനെതിരെ നാല് കേസുകളിലായി മൂന്നര വർഷമാണ് പ്രത്യേകമായി തടവ് ശിക്ഷ വിധിച്ചത്. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് ഹർജി നൽകിയത്.
Follow us on :
Tags:
More in Related News
Please select your location.