Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ തട്ടി വിദ്യാർഥികളായ സഹോദരങ്ങൾക്ക് ഷോക്കേറ്റു.

08 Aug 2026 23:21 IST

santhosh sharma.v

Share News :

വൈക്കം: പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ തട്ടി സഹോദരങ്ങളായ വിദ്യാർഥികൾക്ക് വൈദ്യുതാഘാതമേറ്റു. ചെമ്പ് കാട്ടിക്കുന്ന് ചിറ്റേത്തറ സുബിൻ, നിർമല ദമ്പതികളുടെ മക്കളായ ശ്രീഹരി (12), കാശിനാഥൻ(09) എന്നിവർക്കാണ് ഷോക്കേറ്റത്. ഇരുവരെയും ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി പിന്നീട് കോട്ടയത്തെ കുട്ടികളുടെ ആശുപ്രതിയിലേക്കു മാറ്റി. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഇവരുടെ വീടിന് സമീപത്തെ തെങ്ങിൽ നിന്നും ഓലമടൽ വീണാണ് ഇതിന് താഴെ വഴി കടന്ന് പോകുന്ന വൈദ്യുതി കമ്പി പൊട്ടിവീണത്. സംഭവം ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. സഹോദരങ്ങൾ ഇരുവരും കളിക്കുന്നതിനിടെയാണ് അപകടം. കാട്ടിക്കുന്ന് ഗവൺമെൻ്റ് എൽപി സ്‌കൂളിലെ 4-ാംക്ലാസ് വിദ്യാർഥി കാശിനാഥന്റെ ദേഹത്ത് പൊട്ടിവീണ വൈദ്യുതി കമ്പി ആദ്യം മുട്ടുകയായിരുന്നു. ഇത് കണ്ട് തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ സൗത്ത് പറവൂർ എൽഎസ് യുപി സ്‌കൂളിലെ 7-ാംക്ലാസ് വിദ്യാർഥി ശ്രീഹരിക്കും വൈദ്യുതി ആഘാതം ഏൽക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന ഇവരുടെ അമ്മായി രാധിക ഉടൻ ഓടിയെത്തിയ ഉണങ്ങിയ തടിക്കഷ്ണം ഉപയോഗിച്ച് വൈദ്യുതി കമ്പി ഇവരുടെ ദേഹത്ത് നിന്നും തട്ടിമാറ്റിയാണ് ഇരുവരെയും രക്ഷിച്ചത്. പ്രദേശത്ത് നിരവധി ഇടങ്ങളിൽ ഇത്തരത്തിൽ തെങ്ങിൻ ഓലകൾ വീണ് പൊട്ടിവീഴാവുന്ന നിലയിൽ നിരവധി വൈദ്യുതി ലൈനുകൾ കടന്ന് പോകുന്നുണ്ടെന്നും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.



Follow us on :

More in Related News