Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2025 03:10 IST
Share News :
ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തറിന്റെ (പി.പി.എ.ക്യു ) ആഭിമുഖ്യത്തിൽ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററുമായി സഹകരിച്ച് “രക്തദാനം മഹാദാനം” എന്ന സന്ദേശം മുൻനിർത്തി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിപുലമായ ജനപങ്കാളിത്തത്തോടെയും കൃത്യമായ സംഘാടന മികവോടെയും സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഏറെ ശ്രദ്ധേയമായി.
150-ലധികം പേർ രക്തദാനത്തിനായി പങ്കെടുത്ത ക്യാമ്പിന് സീഷോർ ഗ്രൂപ്പ് പ്രമേയ സ്പോൺസറായി പിന്തുണ നൽകി. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും, ഐ എസ് സി സെക്രട്ടറി ഹംസ യൂസുഫും മുഖ്യാതിഥികളായി പങ്കെടുത്തു. കൂടാതെ EDSO, ANRIA, AROMA തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പി.പി.എ.ക്യു വൈസ് പ്രസിഡന്റ് ശഅബാൻ ചുണ്ടക്കാടൻ, സെക്രട്ടറി നിഷാദ് സൈദ്, ട്രഷറർ സനന്ത് രാജ്,
പ്രോഗ്രാം കോർഡിനേറ്ററസ് ജിബിൻ മുഹമ്മദ്, ഖമറുന്നിസ ഷെബിൻ,
മറ്റു ഭാരവാഹികളായ മർലിയ അജാസ്, എൽദോ എബ്രഹാം, സലീൽ സലാം, സുനിൽ മുല്ലശ്ശേരി, രാജേഷ് എം.ജി., സനൂപ് കെ, അമീർ, നിധിൻ സുബ്രമണ്യൻ, നിയാസ് കാസിം, ജോണി പൈലി, മിഥുൻ സാജു,അൻസാർ വെള്ളാക്കുടി, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, സുനില ജബ്ബാർ, നീതു അഭിലാഷ് എന്നിവരുടെ ഏകോപിതമായ പ്രവർത്തനം പരിപാടിയുടെ വിജയം ഉറപ്പാക്കി.
രക്തദാനം ചെയ്ത എല്ലാവർക്കും സർട്ടിഫിക്കറ്റും, ഭക്ഷണവും വിതരണം ചെയ്തു.
ഭാവിയിലും ഇത്തരം ജീവകാരുണ്യപ്രവർത്തനങ്ങൾ തുടരുമെന്ന് പി.പി.എ.ക്യു കമ്മിറ്റി അറിയിക്കുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.