Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Mar 2026 20:32 IST
Share News :
കടുത്തുരുത്തി :കെ. പി. എം. എസ് .സംസ്ഥാന സമ്മേളനം ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ ഏറ്റുമാനൂർ എൻ.എസ്എസ് കരയോഗം ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഈ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കും.
ഏപ്രിൽ നാലിന് കൊടിമര പതാക ജാഥകൾ നടക്കും.അഞ്ചിന് രാവിലെ 10-ന് റിട്ട. ഹൈക്കോടതി ജഡ്ജി ബി. കെമാൽപാഷ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് പി. സി. ബാബു പതാക ഉയർത്തും.സംസ്ഥാന പ്രസിഡൻറ് വി. കെ. ബാബു അധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി എൻ. ടി. വേലായുധൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ. കെ. ജയാനന്ദൻ പ്രമേയം അവതരിപ്പിക്കും. 500 മെമ്പർമാർക്ക് ഒരു പ്രതിനിധി എന്ന ക്രമത്തിൽ 240 പ്രതിനിധികൾ വിവിധ ജില്ലകളിൽ നിന്നായി സമ്മേളനത്തിൽ പങ്കെടുക്കും.
സംവരണം സംബന്ധിച്ച് കേന്ദ്രസർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ കമ്മീഷൻ മുമ്പാകെ ഹാജരാകാതിരുന്ന കേരളത്തിലെ 16 പട്ടികജാതി വർഗ്ഗ എംഎൽഎമാരുടെയും ,വകുപ്പ് മന്ത്രിയുടെയും കേരളത്തിൽ നിന്നുള്ള പട്ടികജാതി എംപിമാരുടെയും നടപടിയെ സംബന്ധിച്ചും സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രസിഡൻറ് വി. കെ. ബാബു,ജനറൽ സെക്രട്ടറി എൻ. ടി. വേലായുധൻ, ഖജാൻജി
പി. കെ. സതീശൻ ,വർക്കിംഗ് പ്രസിഡൻറ്പി.സി. ബാബു എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.