Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Mar 2026 21:20 IST
Share News :
വൈക്കം: വികസന പ്രതിസന്ധി നേരിടുന്ന വൈക്കത്ത് മാറ്റം ആവശ്യമാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ അഭിപ്രായപ്പെട്ടു.വൈക്കം നിയമസഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി കെ. ബിനിമോന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി തലയോലപ്പറമ്പിൽ നിന്നും വൈക്കത്തേക്ക് നടത്തിയ സൈക്കിൾ റാലിക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനിമോൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അതോടെ വൈക്കത്ത് വികസനം സാധ്യമാകുമെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. കെ. ബിനിമോനോടൊപ്പം തലയോലപ്പറമ്പ് പള്ളിക്കവലയിൽ നിന്നും സൈക്കിളിൽ ആരംഭിച്ച പര്യടനം മാർക്കറ്റ് ജംഗ്ഷൻ, വടയാർ, വല്ലകം, വൈക്കം വലിയ കവല കച്ചേരിക്കവല വഴി വൈക്കം ബോട്ട് ജെട്ടിയിൽ സമാപിച്ചു. യു ഡി എഫ് നേതാക്കളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും അടക്കം നിരവധി പേർ റാലിയിൽ പങ്കെടുത്തു. കെ. ബിനിമോൻ രാവിലെ വെള്ളൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഭവന സന്ദർശന പരിപാടിയിൽ പങ്കെടുത്തു. വൈകിട്ട് ടി.വി.പുരം പഞ്ചായത്തിൽ തുറന്ന വാഹനത്തിൽ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.ടി.വി.പുരം ജംങ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.സെബാസ്റ്റ്യൻ ആൻ്റണി അധ്യക്ഷത വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.