Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2026 19:43 IST
Share News :
കോട്ടയം: റോഡുകൾ നന്നാക്കിയ ഏറ്റുമാനൂരിൻ്റെ നായകൻ ജനകീയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വി എൻ വാസവൻ്റെ മുന്നേറ്റം. തകർന്നു കിടന്ന ഞങ്ങളുടെ റോഡുകൾ നന്നാക്കിയ മന്ത്രിയാണ് ഇദ്ദേഹത്തിന് അല്ലാതെ മറ്റാർക്ക് ഞങ്ങൾ വോട്ടുചെയ്യാനാണ്. ഞാൻ പാർട്ടിക്കാരി ഒന്നും അല്ല വോട്ടു ചെയ്യും എന്ന് പറയാൻ വന്നതാണ് മണലേൽ പള്ളിയിൽ സ്വീകരണം കണാൻ എത്തിയ അനിതാകുമാരി നിലപാട് വ്യക്തമാക്കി.
ആർപ്പൂക്കര, അയ്മനം മണ്ഡലപര്യടനത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച ആർപ്പൂക്കര അയ്മനം പഞ്ചായത്തുകളിലായിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥി വി എൻ വാസവന്റെ പര്യടനം. രാവിലെ 8.30ന് ചാരംകുളത്തെ സ്വീകരണ പോയിന്റിൽനിന്നാണ് പര്യടനത്തിന് തുടക്കമായത്. ആവേശകരമായ സ്വീകരണത്തിന് ശേഷം നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിൽ എത്തിയ പാർട്ടി പ്രവർത്തകരുടെയും യുവജന സംഘടനാപ്രവർത്തകരുടെ അകമ്പടിയൊടെയാണ് സ്ഥാനാർത്ഥിയുടെ പര്യടനത്തിന് തുടക്കമായത്.
ചാരംകുളത്തുനിന്നും തൊണ്ണൻ കുഴിയിലെക്കുള്ള യാത്രയിൽ വഴിയാത്രക്കാരും കാറുകളിലും ബൈക്കുകളിലും എത്തിച്ചേർന്ന നാട്ടുകാർ വാഹനങ്ങൾ നിർത്തി സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിക്കുന്നുണ്ടായിരുന്നു. തൊണ്ണൻകുഴിയിൽ പ്രവർത്തകരുടെയും വ്യാപരികളുടെയും സ്വീകരണം ഏറ്റുവാങ്ങിയശേഷം ഇടറോഡുകളിലേക്ക് പര്യടനവാഹനം കടന്നു. ആദ്യ അനൗൺസ്മെന്റ് വാഹനം സ്ഥാനാർത്ഥിയുടെ വരവ് അറിയിച്ച് കടന്നുപോയതിനാൽ വീട്ടുകളിൽ നിന്ന് പുറത്തിറങ്ങി വീട്ടമ്മമാർ സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിക്കാനായി പുറത്തിറങ്ങി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
കൊലേട്ടമ്പലം, പെരുമ്പടപ്പ്, കരിപ്പൂ തട്ട് , കണിച്ചേരി, മണിയാപറമ്പ്, പിണഞ്ചറക്കുഴി , തൊമ്മൻകവല, കണിയാം കുളം, എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ പര്യടനം അടുത്ത പോയിന്റിലേക്ക് നീങ്ങാൻ തുടങ്ങുന്നതിനിടെ ജി. എസ്. പ്രദീപ് നയിക്കുന്ന അശ്വമേധം ആർപ്പുക്കര പഞ്ചായത്ത് ബസ്സ്റ്റാന്റിൽ നടക്കുന്നതിനാൽ അവിടെ എത്തണം എന്ന ആവശ്യം ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറിയിച്ചു. പര്യടനത്തിന് ചെറിയ ഇടവേള നൽകി അവർക്കൊപ്പം നേരെ അവിടേക്ക്. ഇടതുമുന്നണി സർക്കാരിന്റെ ഭരണനേട്ടങ്ങളും യു.ഡി.എഫ് ഇരുണ്ടകാലവും ഓർമ്മിപ്പിച്ച് നടത്തിയ പരിപാടിയിൽ ജി.എസ്. പ്രദീപ് കാണികളുടെ പിൻ തുണയോടെ മന്ത്രിക്കായി വോട്ട് അഭ്യർത്ഥന നടത്തി.
മെഡിക്കൽ കോളജിൽനിന്ന് നേരെ സഹൃദയയിലെക്ക് പിന്നെ കസ്തുർബ ജംഗ്ഷൻ അതിനുശേഷം പനമ്പാലത്തും പുളിഞ്ചുവട് ജംഗ്ഷനിലും സ്വീകരണം. ഉച്ചവരെ 17 ജംഗ്ഷനിലാണ് തിരഞ്ഞെടുപ്പ് മണ്ഡലം കമ്മറ്റി സ്വീകരണം ഒരുക്കിയിക്കുന്നതെങ്കിൽ പര്യടനവാഹനം കൈ കാട്ടി നിർത്തി കണിക്കൊന്ന പൂക്കളുമായി 5 കേന്ദ്രങ്ങളിലാണ് വീട്ടമ്മാമാർ സ്വീകരണം നൽകിയത്. വാര്യമുട്ടത്തെ സ്വീകരണ കേന്ദ്രത്തിലെത്തി ഫാ: കെ വി ജോർജ് വിജയാശംസകൾ നേർന്നു.
അടിസ്ഥാനസൗകര്യ വികസനത്തിൽ പതിയ ചരിത്രം എഴുതിയ അയ്മനവും ആർപ്പക്കരയും തങ്ങളുടെ ജനനേതാവിനെ നിറഞ്ഞ മനസോടെ വരവേൽക്കുകയായിരുന്നു. അയ്മനം പഞ്ചായത്തിൽ ഉടനീളം മന്ത്രി പൂർത്തീകരിച്ച പദ്ധതികളുടെയും അനുവദിച്ച പദ്ധതികളുടെയും ലിസ്റ്റ് സഹിതം ബോർഡുകൾ സ്ഥാപിച്ചാണ് സ്ഥാനാർത്ഥിയെ വരവേറ്റത്.
Follow us on :
Tags:
More in Related News
Please select your location.