Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Mar 2026 20:00 IST
Share News :
ചാവക്കാട്:നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതികളെ തുടർന്ന് അടച്ചുപൂട്ടിയ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചാവക്കാട് ഓഫീസിൽ ക്രൈം ബ്രാഞ്ച് പരിശോധന.സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിയെത്തുടർന്ന് രണ്ടുവർഷത്തിനുമീതെയായി അടഞ്ഞുകിടക്കുന്ന ചാവക്കാട് ചേറ്റുവ റോഡിലുള്ള പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചാവക്കാട് ഓഫീസിലാണ് ക്രൈം ബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗ് റെയ്ഡ് നടത്തിയത്.വിവരം അറിയിച്ചതിനെ തുടർന്നെത്തിയ ജീവനക്കാരുടെയും നിക്ഷേപകരുടെയും സാനിദ്ധ്യത്തിൽ ഇന്ന് രാവിലെ ഒൻപത് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്.വൈകുന്നേരം അഞ്ചുമണിവരെ റെയ്ഡ് നീണ്ടു നിന്നു.കഴിഞ്ഞ ദിവസം ഈ സ്ഥാപനത്തിന്റെ തൃപ്രയാർ ബ്രാഞ്ചിലും റെയ്ഡ് നടന്നിരുന്നു.12 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് പ്രവാസികളിൽ നിന്നും നാട്ടുകാരിൽ നിന്നും വൻതോതിൽ നിക്ഷേപം സ്വീകരിച്ചിരുന്നത്.പണം നിക്ഷേപിച്ചവർക്ക് ആദ്യം പലിശ ലഭിച്ചിരുന്നെങ്കിലും പിന്നീട് പണമോ ലാഭവിഹിതമോ തിരികെ ലഭിച്ചില്ല.സാധാരണക്കാരായ പ്രവാസികളും റിട്ടയർമെന്റ് തുക നിക്ഷേപിച്ചവരുമാണ് ഇതിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത്.പ്രവാസി ഡെപ്പോസിറ്റെഴ്സ് ഗ്രൂപ്പ്,വിക്ട്ടിം ഗ്രൂപ്പ് തുടങ്ങിയ പേരുകളിൽ സംഘടനയുണ്ടാക്കി തങ്ങളുടെ പണം തിരികെ കിട്ടാനുള്ള നിയമ പോരാട്ടത്തിലാണ് നിക്ഷേപകർ.ചാവക്കാട് ബ്രാഞ്ചിൽ മാത്രം പണം നിക്ഷേപിച്ചവർ ആയിരത്തോളപേരുണ്ടെന്ന് പ്രവാസി ഡെപ്പോസിറ്റെഴ്സ് ഗ്രൂപ്പ് പ്രസിഡന്റ് വിദ്യോത്തമൻ പറഞ്ഞു.ചാവക്കാട് മേഖലയിൽ കമ്പനി വാങ്ങിച്ചിരുന്ന പ്രോപ്പർട്ടികളിൽ പലതും ഡയറക്ടർമാർ പോലും അറിയാതെ വിറ്റതായും നിലവിൽ ഓഫീസിൽ നിൽക്കുന്ന കെട്ടിടവും പറമ്പും കെ എസ് എഫ് ഇ യിൽ പണയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.വാർദ്ധക്യത്തിൽ ജീവിക്കാൻ ഒരു ഉപാധി എന്നനിലയിലാണ് ഇവിടെ പണം നിക്ഷേപിച്ചത്.എന്നാൽ ഇപ്പോൾ വളരെ ദുരിതത്തിലാണ് ജീവിതം മുന്നോട്ട് പോവുന്നതെന്ന് നിക്ഷേപകർ പറഞ്ഞു.സംസ്ഥാനം ഭരിക്കുന്ന പാർട്ടി ഈ വിഷയത്തിൽ നിക്ഷേപകർക്ക് വേണ്ടി രംഗത്ത് വരുന്നില്ലെന്നും,പ്രത്യേകിച്ചും ഭരണ കക്ഷി പാർട്ടി നേതൃത്വങ്ങളിലും സ്വാധീനമുള്ളവരാണ് ഇതിന്റെ നടത്തിപ്പുകാരെന്നും ആരോപണമുണ്ട്.അയ്യന്തോൾ,വെസ്റ്റ് ഫോർട്ട്,പാവറട്ടി,തൃപ്രയാർ,കൊടുങ്ങല്ലൂർ,എടപ്പാൾ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കമ്പനിക്ക് ഓഫീസുകളുണ്ട്.
Follow us on :
Tags:
More in Related News
Please select your location.