Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തിയിൽ യുഡിഎഫ് പടയൊരുക്കം: സ്ഥാനാർത്ഥി പര്യടനത്തിന് ആവേശകരമായ സ്വീകരണം

31 Mar 2026 20:39 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച മണ്ഡലതല പര്യടനത്തിന്റെ അഞ്ചാം ദിനത്തിന് കടുത്തുരുത്തി പഞ്ചായത്തിൽ ഉജ്ജ്വല തുടക്കം. ചൊവ്വാഴ്ച രാവിലെ കടുത്തുരുത്തി സെൻട്രൽ ജങ്ഷനിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ ടോമി മാത്യു പ്രാലടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജെയിംസ് പുല്ലാപ്പള്ളി പര്യടന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലത്തിന്റെ വികസനത്തുടർച്ചക്കും ജനകീയ മുന്നേറ്റത്തിനുമായി അഡ്വ. മോൻസ് ജോസഫിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ ഓരോ പ്രവർത്തകനും സജീവമായി രംഗത്തിറങ്ങണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ യുഡിഎഫ് നേതാക്കൾ ആഹ്വാനം ചെയ്തു. സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫ് വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിച്ചു.

 യുഡിഎഫ് നേതാക്കളായ സുനു ജോർജ്,അഡ്വ. റോയ് ജോർജ് വെട്ടിക്കത്തടം,ലൂക്കോസ് മാക്കീൽ, മാഞ്ഞൂർ മോഹൻകുമാർ, തോമസ് കണ്ണംതറ, എം.എൻ. ദിവാകരൻ നായർ,ബേബി തൊണ്ടാംകുഴി,എം.കെ. സാംബജി, സ്റ്റീഫൻ പാറാവേലി,ജോണി കണിവേലി, ആൻമരിയ ജോർജ്,പ്രമോദ് കടന്തേരി, അക്ബർ മുടൂർ, ജോസ് വഞ്ചിപ്പുര, സി. കെ ശശി,ജെറി കണിയാംപറമ്പിൽ ലൈസമ്മ, ധന്യാ വേണുഗോപാൽ, വാസുദേവൻ നമ്പൂതിരി,നോബി മുണ്ടക്കൽ, ജോസ് ജെയിംസ് നിലപ്പന, കെ കെ ശശാങ്കൻ,ഷിജു പാറയിടുക്കിൽ,രാജു ലുക്കോസ്, സെബാസ്റ്റ്യൻ കോച്ചേരി,ടി എസ് ബാബു തുമ്പുങ്കൽ, ഇന്ദുചൂടൻ, അഡ്വ. എൻ സി ജോസഫ്, ബേബി മണ്ണ ഞ്ചേരി,ജോസ്മോൻ മാളിയേക്കൽ,ജെയ്സൺ മണലേൽ തുടങ്ങിയ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

സെൻട്രൽ ജങ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും അകമ്പടിയോടെ ആരംഭിച്ച പര്യടനം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയോടെ അറുനൂറ്റിമംഗലത്ത് സമാപിച്ചു.

 മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുഡിഎഫ് പ്രവർത്തകരുടെ വൻ പങ്കാളിത്തം പര്യടനത്തെ ശ്രദ്ധേയമാക്കി

Follow us on :

More in Related News