Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2026 13:05 IST
Share News :
തലയോലപ്പറമ്പ് : സെന്റ് ജോർജ് പള്ളിയിൽ ഇടവക മധ്യസ്ഥനായ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 24,25,26 തീയതികളിൽ ആഘോഷിക്കും. തിരുന്നാളിന് ഒരുക്കമായ നൊവേന നാളെ ( ഏപ്രിൽ17)മുതൽ 23വരെ നടത്തും.17 മുതൽ 23വരെ രാവിലെ 5.30ന് ആരാധന 6ന് വിശുദ്ധ കുർബാന വൈകിട്ട് 5ന് ജപമാല 5.30ന് വിശുദ്ധ കുർബാന, നൊവേന.ലദീഞ്ഞു. 24ന് രാവിലെ5.30ന് ആരാധന.6ന് വിശുദ്ധ കുർബാന, വൈകിട്ട് 5ന് ജപമാല 5.30ന് കൊടിയേറ്റ് കാർമികൻ ഇടവക വികാരി റവ. ഫാ. സേവ്യർ ആവള്ളിൽ, തുടർന് കുർബാന,ലദീഞ്ഞു , നൊവേന കാർമികൻ അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ. 25ന് രാവിലെ 5.30ന് ആരാധന 6നും,9നും വിശുദ്ധ കുർബാന, ലദീഞ്ഞ്,നിത്യ സഹായ മാതാവിന്റെ നൊവേന. വൈകിട്ട് 5ന്ആഘോഷമായ ദിവ്യബലി, പ്രസംഗം, നൊവേന കാർമികൻ റവ. ഫാ.ജോഷി കളപറമ്പത്ത് പ്രസംഗം റവ.ഫാ..ജോസഫ് മേച്ചേരി തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണം. പരിശുദ്ധ കുർബാനയുടെ ആശിർവാദം.
തിരുനാൾ ദിനമായ 26ന് രാവിലെ 5.30നും,7നും 9.30നും വിശുദ്ധകുർബാന വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ കുർബാന കാർമികൻ റവ. ഫാ.ആന്റണി പള്ളിപ്പാട്ട് പ്രസംഗം റവ.ഫാ.അസ്സിൻ തൈപ്പറമ്പിൽ തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണം, സ്നേഹവിരുന്ന്. തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ സിബി വടക്കേ മയ്യോട്ടിൽ, ട്രസ്‌റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ , തങ്കച്ചൻ കളമ്പുകാട്ട് , കേന്ദ്ര സമിതി വൈസ് ചെയർമാൻ ജോയ് അരയത്തേൽ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.