Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2026 21:35 IST
Share News :
തലയോലപ്പറമ്പ്: മൂവാറ്റുപുഴയാർ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി ദുരിതത്തിലായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വടയാറിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ്. തലയോലപ്പറമ്പ് ഏ. ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ 90 ഓളം പേർക്ക് കിടന്നുറങ്ങാൻ ആവശ്യമായ ബഡ്ഷീറ്റ്, കിടപ്പായ നൽകി ആശ്വാസമേകി. റോട്ടറി ക്ലബ്ബ് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഗവർണർ ശിവകുമാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകത്തിന് കൈമാറി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വി.പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി പി.വി വിനോദ് ബാബു, ട്രഷറർ അഡ്വ. പ്രകാശൻ ചക്കാല, ക്ലബ്ബ് ഭാരവാഹികളായ ഷിജോ പി.എസ്, ശ്രീകാന്ത് സോമൻ, കണ്ണൻ കൂരാപ്പള്ളിൽ, എസ്, സഞ്ജീവ്, സീതു ശശി, ബിജു ദർശന, തൃതല ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തുന്ന എല്ലാവർക്കും വിതരണം ചെയ്യുമെന്ന് റോട്ടറി ക്ലബ് ഭാരവാഹികൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.