Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2026 08:25 IST
Share News :
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നേതാക്കളും തമ്മിൽ വെള്ളിയാഴ്ച നടന്ന രണ്ടാംവട്ട ചർച്ചയിൽ രണ്ട് പ്രധാന ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ച് കേന്ദ്ര സർക്കാർ. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവൻ നഷ്ടമായ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുന്നതും പ്രതിഷേധക്കാരെതിരെ നിയമനടപടി സ്വീകരിക്കാതിരിക്കുന്നതും സർക്കാർ പരിഗണിക്കാമെന്ന് ചർച്ചയിൽ അറിയിച്ചു.
എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന പ്രധാന ആവശ്യത്തിൽ അന്തിമ തീരുമാനമായില്ല. വിഷയത്തിൽ ശനിയാഴ്ച വൈകിട്ട് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചതായി സി.ജെ.പി. നേതാക്കൾ അറിയിച്ചു.
കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, സി.ജെ.പി. പ്രതിനിധികളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ പാർലമെന്റിന് സമീപത്തെ വിത്തൽഭായ് പട്ടേൽ ഹൗസിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.
ധർമേന്ദ്ര പ്രധാന്റെ രാജി, മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം, പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കൽ, വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ കേന്ദ്ര സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരസ്യമായി ഖേദം പ്രകടിപ്പിക്കൽ എന്നിവ ആവശ്യപ്പെട്ട് സി.ജെ.പി. മന്ത്രിമാർക്ക് നിവേദനവും കൈമാറി.
ഇതിനിടെ, നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിപക്ഷ പ്രതിഷേധം അഞ്ചാം ദിവസവും പാർലമെന്റിന്റെ പ്രവർത്തനത്തെ ബാധിച്ചു. മഹാരാഷ്ട്രയിൽ രണ്ട് അതിവേഗ കോടതികളും മധ്യപ്രദേശിൽ നാല് അതിവേഗ കോടതികളും പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ സ്ഥാപിച്ചതായി കേന്ദ്രം അറിയിച്ചു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻ.ടി.എ.) പരിഷ്‌കരണ നടപടികളുടെ ഭാഗമായി 47 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും, ചിലർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തതായി കേന്ദ്ര സർക്കാർ അറിയിച്ചു.
അതേസമയം, പരീക്ഷാ ക്രമക്കേടുകൾക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ പാർലമെന്റിൽ ഉടൻ അവതരിപ്പിച്ചേക്കും. കുറ്റക്കാരായവർക്ക് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ശിക്ഷയായി വ്യവസ്ഥ ചെയ്യുന്ന നിയമമാണ് തയ്യാറാക്കിയിരിക്കുന്നത്.
ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കുമെന്നും ആവശ്യമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയും ആവശ്യപ്പെടുമെന്നും സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെയും വക്താവ് അശുതോഷ് റാങ്കയും മുന്നറിയിപ്പ് നൽകി.
Follow us on :
More in Related News
Please select your location.