Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2024 11:46 IST
Share News :
ഹരിയാനയിലെ ഫരീദാബാദിൽ പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ 19കാരനെ വെടിവെച്ച് കൊന്നു.
ആര്യൻ മിശ്ര വിദ്യാർത്ഥിയാണ് കൊല്ലപെട്ടത്.
ആര്യൻ മിശ്ര, സുഹൃത്തുക്കളായ ഹർഷിത്, ഷാങ്കി എന്നിവർക്കൊപ്പം ഓഗസ്റ്റ് 23 ന് കാറിൽ നൂഡിൽസ് കഴിക്കാൻ പുറപ്പെട്ടതായിരുന്നു.
എന്നാൽ ഡസ്റ്റർ, ഫോർച്യൂണർ എസ്‌യുവികൾ ഉപയോഗിച്ച് ചില പശുക്കടത്തുകാര് നഗരത്തിൽ നിരീക്ഷണം നടത്തുന്നതായി വിവരം ലഭിച്ചതോടെയാണ്പശു സംരക്ഷകരായ ഒരു കൂട്ടം ഇവരെ പിന്തുടർന്നത്.
25 കിലോമീറ്ററോളം ഇവരെ പിന്തുടർന്ന ശേഷമായിരുന്നു ആക്രമണം. ഓടികൊണ്ടിരുന്ന കാറിലേക്ക് വെടിയുതിർക്കുകയായിരുന്നു.
പിന്നീട് ആര്യൻമിശ്രയുടെ നെഞ്ചിലേക്കും വെടിയുതിർത്തു.
സംഭവവുമായി ബന്ധപെട്ട് പശു സംരക്ഷകരായ നിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ്, സൗരവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോമാംസം കഴിച്ചെന്നാരോപിച്ച് ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിൽ കുടിയേറ്റ തൊഴിലാളിയെ പശു സംരക്ഷകർ തല്ലിക്കൊന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Follow us on :
Tags:
More in Related News
Please select your location.