Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 15:42 IST
Share News :
ന്യൂഡല്‍ഹി: പ്രമുഖ എഡ്യു ടെക് കമ്പനിയായ ബൈജൂസും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡായ ബിസിസിഐയും തമ്മിലുള്ള സ്പോണ്‍സര്‍ഷിപ്പ് ഒത്തുതീര്‍പ്പ് സുപ്രീം കോടതി റദ്ദാക്കി. 58 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് ബാധ്യത ഒത്തുതീര്‍പ്പാക്കിയ നടപടിയാണ് കോടതി റദ്ദാക്കിയത്. ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലാണ് ഇരുവരും തമ്മിലുള്ള കരാറിന് അം?ഗീകാരം നല്‍കിയത്. ബൈജൂസിന് പണം കടം നല്‍കിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നം?ഗ ബെഞ്ചിന്റേതാണ് വിധി.
അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ബൈജൂസിനെതിര സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തങ്ങള്‍ക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയ ശേഷം ബിസിസിഐക്ക് മാത്രം158 കോടി രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പുണ്ടാക്കിയത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. കരാര്‍ അംഗീകരിച്ച നടപടി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
മറ്റ് കടക്കാര്‍ക്ക് 15000 കോടിയോളം ബൈജൂസ് നല്‍കാനുണ്ട്. ഈ സാ?ഹചര്യത്തില്‍ ബിസിസിഐയുടെ കടം മാത്രം കൊടുത്തുതീര്‍ക്കാനുള്ള കാരണം എന്താണെന്നും കോടതി ബൈജൂസിനോട് ചോദിച്ചിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ച ചോ?ദ്യങ്ങള്‍ക്ക് ഇവര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സാധിച്ചില്ല. ഇടപാടിന് നിയമസാധുതയില്ലാത്തതിനാല്‍ കമ്പനി ലോ ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 14നാണ് ട്രിബ്യൂണല്‍ ബിസിസിഐ ബൈജൂസ് ഒത്തുതീര്‍പ്പ് അം?ഗീകരിച്ചത്.
Follow us on :
Tags:
Please select your location.