Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2026 21:51 IST
Share News :
കടുത്തുരുത്തി: വിഷുക്കണിയും വിഷുക്കൈനീട്ടവുമായി സപ്ലൈകോ വിഷു മാർക്കറ്റുകൾ സംസ്ഥാനത്ത് സജീവം. മാവേലിസ്റ്റോറുകൾ ഒഴികെ സപ്ലൈകോയുടെ എല്ലാ വിൽപ്പനശാലകളിലും ചൊവ്വ വരെ വിഷു ചന്തകൾ പ്രവർത്തിക്കും. വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങൾ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവയും സപ്ലൈകോ വിഷുവിന് ഒരുക്കിയിട്ടുണ്ട്. 101 രൂപ വിഷുക്കൈനീട്ടം സപ്ലൈകോ മെഡിക്കൽ സ്റ്റോർ, പെട്രോൾ ബങ്ക്, എൽപിജി ഔട്ട്ലറ്റ്ലെറ്റ് എന്നിവ ഒഴികെയുള്ള വിൽപ്പനശാലകളിൽനിന്ന് 1000 രൂപയ്ക്കുമുകളിൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പൺ ലഭിക്കും.ഈ കൂപ്പണുമായി 16 മുതൽ മെയ് 30വരെ സപ്ലൈകോയുടെ ഏതെങ്കിലും വിൽപ്പനശാലകളിൽനിന്ന് 1000 രൂപയ്ക്കുമുകളിൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുമ്പോൾ 101 രൂപ കിഴിവ് ലഭിക്കും. വിഷുക്കണി കിറ്റ് 1250 രൂപയുടെ 16 അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക വിഷുക്കണി കിറ്റ് സപ്ലൈകോ ഔട്ട്ലറ്റ്ലെറ്റുകളിൽ കിട്ടും. കിറ്റ് 1001 രൂപയ്ക്കാണ് സപ്ലൈകോ നൽകുന്നത്.
പഞ്ചസാര, ചെറുപയർ, വൻപയർ, കടല, ശർക്കരപ്പൊടി, ശബരി (സേമിയ/ പാലട) പായസം മിക്സ‌്, പായസക്കൂട്ട്, മിൽമ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോൾഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കൻ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് കിറ്റ്. ശബരി ഉൽപ്പന്നങ്ങളും വേഗത്തിൽ വിറ്റഴിയുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങളും പ്രത്യേകനിരക്കിൽ വിഷു ചന്തകളിൽ ലഭ്യമാണ്.
Follow us on :
Tags:
More in Related News
Please select your location.