Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2025 17:54 IST
Share News :
മസ്കറ്റ്: മലയാളം മിഷൻ മസ്‌കറ്റ് സുഗതാഞ്ജലി മത്സരം റൂവി പഠനകേന്ദ്രത്തിൽ വെച്ച് സംഘടിപ്പിച്ചു. പ്രമുഖ കവയത്രി സുഗതകുമാരി ടീച്ചറുടെ ഓർമ്മക്കായി ആഗോളത്തലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ ഇത്തവണ ഒ എൻ വി കവിതകൾ ആണ് മത്സരാർത്ഥികൾ ആലപിച്ചത്.
സബ് ജൂനിയർ, സീനിയർ, രക്ഷിതാക്കൾ എന്നീ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ, സബ്ജൂനിയർ വിഭാഗത്തിൽ ശിവന്യ, ധ്യാന, ആരാധ്യ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ സചേത് ഒന്നാം സ്ഥാനവും ആലാപ് രണ്ടാം സ്ഥാനവും ആദിൽ മൂന്നാം സ്ഥാനവും നേടി. രക്ഷിതാക്കൾക്കായി ഓപ്പൺ വിഭാഗത്തിൽ നടത്തിയ മത്സരത്തിൽ അഞ്ജലി, ശ്രീജ, സൗമ്യ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മലയാളം മിഷൻ പ്രസിഡന്റ് സുനിൽകുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ട്രഷറർ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. സന്തോഷ്‌കുമാർ, നിധീഷ്കുമാർ, ജഗദീഷ് എന്നിവർ സംസാരിച്ചു. മസ്കറ്റ് മേഖലാ കോഓർഡിനേറ്റർ സുനിത്ത് തെക്കടവൻ സ്വാഗതം പറഞ്ഞു. ലോകകേരള സഭ അംഗം വിത്സൻ ജോർജ്, ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, വിജയൻ കെ വി എന്നിവർ സമ്മാനദാനം നിർവഹിച്ചു. രാജീവ്, നിഷ, അനുപമ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷൻ. എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന മലയാളം ക്ലാസ്സുകളിൽ നൂറു കണക്കിന് കുട്ടികൾ രജിസ്റ്റർ ചെയ്തു പങ്കെടുത്തു വരുന്നു. മാതൃഭാഷയും സംസ്‌കാരവുമായുള്ള സവിശേഷബന്ധം നിലനിർത്താ വരും തലമുറകളിലേക്ക് അത് പകർന്നു കൊടുക്കാനുമുള്ള മിഷന്റെ ലക്ഷ്യം നിറവേറ്റുന്നതിനായുള്ള സജീവമായ പ്രവർത്തനങ്ങൾ തുടർന്നും ഏറ്റെടുക്കുമെന്നും ഇതിന്റെ ഭാഗഭാക്കാകാൻ താല്പര്യമുള്ള കുട്ടികൾക്കും മാതാപിതാക്കൾക്കും തങ്ങളെ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു. ഒമാനിലുടനീളം പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.