Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2026 07:23 IST
Share News :
കോഴിക്കോട്: മീഡിയവൺ പേജിന് ഫേസ്ബുക് ഏർപെടുത്തിയ ബ്ലോക് പിൻവലിച്ചു. ഫേസ്ബുക് നടപടിക്കെതിരെ നൽകിയ ഹരജിയിൽ ഫേസ്ബുകിന് ഹൈക്കോടതി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ബ്ലോക് പിൻവലിച്ചതെന്ന് മീഡിയ വൺ വാർത്താ സന്ദേശത്തിൽ വ്യക്തമാക്കി. 'നിയമപരമായ ആവശ്യമോ സർക്കാർ നിർദേശമോ അനുസരിച്ച് മീഡിയവൺ പേജ് താത്കാലികമായി ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. ഇത് ഇപ്പോൾ പുനസ്ഥാപിച്ചിരിക്കുന്നു' എന്നാണ് ഫേസ്ബുക്കിൽ നിന്ന് ലഭിച്ച സന്ദേശം. ഇതിന് ശേഷം പേജ് ഇന്ത്യയിൽ പ്രവർത്തനക്ഷമമായി.
കാരണം വ്യക്തമാക്കാതെ, ഏപ്രിൽ 24നാണ് മീഡിയവൺ പേജ് ഫേസ് ബുക് ഇന്ത്യയിൽ ബ്ലോക് ചെയ്തത്. ഈ നടപടി സുപ്രിംകോടതി വിധികൾക്കും ഐ ടി ആക്ടിനും വിരുദ്ധമാണെന്ന് മീഡിയവൺ ഹൈക്കോടതിയിൽ വാദിച്ചു. ഹരജി സ്വീകരിച്ച ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ട് ഫേസ്ബുകിന് നോട്ടീസ് അയച്ചു.
3.8 മില്യൺ ഫോളോവേഴ്സുള്ള പേജിൽ ഇന്ത്യയിൽനിന്നുള്ള പ്രേക്ഷകർക്കാണ് ഫേസ്ബുക്ക് പ്രവേശനം തടഞ്ഞത്. പേജിൽ അപ്‍ലോഡ് ചെയ്യുന്നത് അടക്കമുള്ള അഡ്മിൻ അവകാശങ്ങൾക്കോ ഇന്ത്യക്ക് പുറത്ത് പേജ് ലഭ്യമാകുന്നതിനോ തടസ്സമുണ്ടായിരുന്നില്ല. മീഡിയവണിന് വേണ്ടി സീനിയർ അഭിഭാഷകൻ അഡ്വ. പി ദീപക്, അഡ്വ. അമീൻ ഹസ്സൻ എന്നിവർ ഹൈക്കോടതിയിൽ ഹാജരായി.
Follow us on :
More in Related News
Please select your location.