Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2026 21:14 IST
Share News :
വൈക്കം: മടിയത്ര സ്‌കൂളിലെ കളിസ്ഥല നിർമ്മാണം നഗരസഭ തടസ്സപ്പെടുത്തിയെന്ന എൽഡിഎഫ് ദുഷ്പ്രചരണത്തിതിനെതിരെ വൈക്കത്ത് ടൗൺ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
രാഷ്ട്രീയവിശദീകരണ യോഗം നടത്തി. പ്രദേശവാസികളുടെ വഴി സൗകര്യവും റോഡ് സൗകര്യവും ഉറപ്പാക്കി കൊണ്ട് കളിസ്ഥലം നിർമ്മിക്കണമെന്ന നഗരസഭയുടെ നിലപാടിനെ തള്ളി കളിസ്ഥലം നിർമ്മിക്കണമെന്ന ആവശ്യത്തിനു പിന്നിൽ നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ടെന്ന് യോഗം കുറ്റപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് 4ന് നഗരസഭയ്ക്ക് മുന്നിൽ നടന്ന വിശദീകരണ യോഗം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സോണി സണ്ണി അദ്ധ്യക്ഷത വഹിച്ചു. കെപിസിസി അംഗം മോഹൻ ഡി ബാബു, നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തർ, വൈസ് ചെയർപേർസൺ സൗദാമിനി അഭിലാഷ്, പി.റ്റി. സുഭാഷ്, ഇടവട്ടം ജയകുമാർ, ബി.രാജശേഖരൻ ,രേണുക രതീഷ് പി.ഡി. പ്രസാദ്, ഷാനവാസ്, ബിജു നമ്പിത്താനം, പി.ജോൺസൺ,കെ. എം. രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം സ്കൂളിലെ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭക്കെതിരെ സി പി ഐ യുടെയും സി പി എമ്മിൻ്റെയും വിദ്യാർഥി സംഘടനകൾ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് എത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.