Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഷനൽ തർതീൽ ഗ്രാന്റ് ഫിനാലെ മസ്ക്കറ്റ് സോൺ ജേതാക്കൾ

29 Mar 2025 18:17 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: രിസാല സ്റ്റഡി സർക്കിൾ ഒമാൻ നാഷനൽ തർതീൽ സമാപ്പിച്ചു. മസ്ക്കറ്റ് വാദി കബീർ മസ്ക്കറ്റ് ടവറിൽ വച്ച് നടന്ന പ്രോഗ്രാമിൽ പ്രമുഖ പ്രഭാഷകൻ ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യ പ്രഭാഷണം നടത്തി.

രാവിലെ രാവിലെ 8:30 ന് തുടങ്ങിയ മത്സര പരിപാടികളിൽ ഒമാനിലെ 11 സോണുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. 

തർതീലിൻ്റെ ഭാഗമായി നടന്ന ഖുർആനിക് റേംസിന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സാദിഖ് സഖാഫി പെരിന്താറ്റിരി നേതൃതം നൽകി. ഹാമിദ് യാസീൻ ജൗഹരി , യാസർ പിടി , ഡോ ജാബിർ ജലാലി തുടങ്ങിയവർ വിശുദ്ധ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.

സോണുകൾ തമ്മിൽ നടന്ന മത്സരത്തിൽ മസ്ക്കറ്റ്, സലാല, സീബ് സോണുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 

രിസാല സ്റ്റഡി സർക്കിൾ ഒമാൻ നാഷനൽ ചെയർമാൻ വി എം ശരീഫ് സഅദി മഞ്ഞപ്പറ്റ അധ്യക്ഷത വഹിച്ച തർതീൽ സമാപന സമ്മേളനം ഐ സി എഫ് ഒമാൻ പ്രസിഡണ്ട് ഷഫീഖ് ബുഖാരി ഉദ്ഘാടനം ചെയ്തു. നാഷനൽ കലാലയം സെക്രട്ടറി സമീർ ഹുമൈദി നന്ദി പറഞ്ഞു.


✳️✳️✳️✳️✳️✳️✳️✳️✳️

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News