Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് കെ എസ് എസ് എഫ് "മതം മധുരമാണ്" ക്യാമ്പ് സംഘടിപ്പിച്ചു

18 Jun 2024 20:09 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: എസ് കെ എസ് എസ് എഫ് കേരള സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന "മതം മധുരമാണ്" എന്ന ക്യാമ്പയിൻ ഭാഗമായി ഒമാൻ എസ് കെ എസ് എസ് എഫ് ആസിമ മേഖല വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം ജബൽ അൽ ഖുവൈർ ഹോട്ടലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിൽ മസ്കറ്റ് സുന്നി സെന്റർ പ്രിൻസിപ്പൽ മുഹമ്മദലി ഫൈസി മുഖ്യ പ്രഭാഷണം നടത്തി, മതവിശ്വാസവും മത മൂല്യങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് മത ധാർമികത പാലിക്കപ്പെടുന്ന ജീവിതം മാത്രമേ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഗുണപ്രദം ആകുകയുള്ളൂ എന്ന് തന്റെ പ്രഭാഷണത്തിൽ മുഹമ്മദലി ഫൈസി ഉദ്ബോധിപ്പിച്ചു.

 മോയിൻ ഫൈസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിക്ക് സെക്രട്ടറി സിദ്ദിഖ് എ പി സ്വാഗതം പറഞ്ഞു, പ്രസിഡണ്ട് അബ്ദുള്ള യമാനി അധ്യക്ഷ സ്ഥാനം വഹിച്ചു എസ് കെ എസ് എസ് എഫ് നാഷണൽ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു, ഫൈറൂസ് ഫൈസി മുഹമ്മദ് ബയാനി അമരത്തു, അബ്ദുൽ വാഹിദ് മാള തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു ട്രഷറർ സക്കറിയ ഹാജി സീബ് സദസ്സിന് നന്ദി പറഞ്ഞു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News