Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറ് വിദേശികളെ ഗ്രാൻഡ് ഹയാത്ത് എറവാൻ ഹോട്ടലിൽ മുറിയിൽ കൊല്ലപെട്ട നിലയിൽ കണ്ടെത്തി.

17 Jul 2024 13:17 IST

Enlight News Desk

Share News :

ആറ് വിദേശികളെ ബാങ്കോക്കിലെ  ഗ്രാൻഡ് ഹയാത്ത് എറവാൻ ഹോട്ടലിൽ മുറിയിൽ കൊല്ലപെട്ട നിലയിൽ കണ്ടെത്തി.

മരിച്ചവരിൽ രണ്ട് വിയറ്റ്നാമീസ് അമേരിക്കക്കാരും, നാല് വിയറ്റ്നാം പൗരന്മാരുമാണെന്ന് തിരിച്ചറിഞ്ഞതായി ബാങ്കോക്ക് പൊലീസ് വ്യക്തമാക്കി. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ബാങ്കോക്കിലെ ഗ്രാൻഡ് ഹയാത്ത് എറവാൻ ഹോട്ടലിൽ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

മരിച്ചവരിൽ ഒരാളാണ് കൊലയാളിയെന്ന് സംശയിക്കുന്നു.

കുടിവെള്ള ഗ്ലാസുകളിലും വാട്ടർ കണ്ടെയ്‌നറിലും സയനൈഡ് കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തി.സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന കാരണമായതെന്ന്ബ സംശയിക്കുന്നതായി ബന്ധുക്കൾ വെളിപെടുത്തിയ

ഏഴുപേരാണ് ഹോട്ടലിൽ മുറിയെടുത്തിരുന്നത്. ഏഴാമത്തെയാൾക്കായി പോലീസ് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്നും തിതി പറഞ്ഞു.

മൃതദേഹം കണ്ടെത്തിയ മുറിയിലെ താമസക്കാർ ചൊവ്വാഴ്ച വെക്കേറ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നതാണ്. എന്നാൽ ഇവരെ പുറത്ത് കാണാത്തതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പൊലീസിലറിയിക്കുകയായിരുന്നു.

മരണം നടന്ന് 24 മണിക്കൂർ പിന്നിട്ടിരിക്കാമെന്നാണ് പൊലീസ് നൽകുന്ന വിവരം.

Follow us on :

More in Related News