Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓർമ്മകളുടെ കുളിർമഴ പെയ്തിറങ്ങിയ സർ സയ്യിദ് കോളേജ് അലുംനി ഖത്തർ ചാപ്റ്റർ 'റിട്രോ വൈബ് 2024' ന് ഉജ്ജ്വല സമാപനം.

20 Dec 2024 04:27 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിൽ താമസിക്കുന്ന തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്കോസ ഖത്തർ ചാപ്റ്റർ നവംബർ ഒന്ന് മുതൽ ആരംഭിച്ച മെംബർഷിപ്പ് ഡ്രൈവിന്റെ സമാപനം കുറിച്ച് നടത്തിയ മെംബേഴ്സ് ഫാമിലി മീറ്റ്അപ്പ് റിട്രോ വൈബ് 2024 ന് ഉജ്ജ്വല സമാപനം. കഴിഞ്ഞ ദിവസം ഖത്തറിലെ വക്ര റോയൽ പാലസ് റെസ്റ്റോറന്റിൽ നടന്ന പരിപാടി കോൺഫെഡറേഷൻ ഓഫ് അലുംനി അസോസിയേഷൻ കേരള (കാക്ക്) പ്രസിഡന്റ് അബ്ദുൽ അസീസ് ഉദ്‌ഘാടനം ചെയ്തു. സ്കോസ ഖത്തർ പ്രഡിഡന്റ് ഹാരിസ്.സി. അധ്യക്ഷത വഹിച്ചു. 


അനീസ് പള്ളിപാത്ത്, ഫൈസൽ എ.കെ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കോസ ജനറൽ സെക്രട്ടറി ഷൈഫൽ സീന്റകത്ത് സ്വാഗത ഭാഷണവും, ട്രഷറർ സഹദ് നന്ദിയും രേഖപ്പെടുത്തി, തുടർന്ന് നടന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ 1967 നും 2024 നും ഇടയിൽ സർ സയ്യിദ് കോളേജിൽ പഠനം നടത്തിയ വിവിധ തലമുറയിൽപെട്ട പൂർവ്വ വിദ്യാർത്ഥികൾ അവരുടെ മധുരിക്കുന്ന ക്യാമ്പസ് ഓർമകളും അനുഭവങ്ങളും അവരുടെ സ്വകുടുംബത്തെ മുന്നിൽ നിർത്തി പങ്കുവെച്ചപ്പോൾ സദസ്സ് അക്ഷരാർത്ഥത്ത്തിൽ കോളേജ് ക്യാമ്പസും ക്ലാസ് മുറിയുമായി മാറി. സർ സയ്യിദിലെ ഹോസ്റ്റൽ ജീവിതവും, ക്യാമ്പസ് പ്രണയവും, കോളേജ് കാന്റീനും, Nss ,Ncc , ടൂറിസം ക്ലബ് ക്യാമ്പുകളും, പ്രാക്ടിക്കൽ ലാബുകളും, കോളേജ് ലൈബ്രറിയും, യൂണിവേഴ്സിറ്റി കലോത്സവവും, കോളേജ് യൂണിയൻ ഇലക്ഷനും, സ്പോർട്സ് മീറ്റുകളും, പ്രകൃതി പഠന യാത്രകളും എന്ന് വേണ്ട രമേട്ടന്റെ കടയും , ആർ.കെ യുടെ ലൈമും മുട്ട പപ്സും, ഷാദുലിക്കന്റെ പഴം പൊരിയും പരിപ്പ് വടയും വരെ ഓർമകളായി പെയ്തിറങ്ങിയപ്പോൾ പലരുടെയും മനസ്സും കണ്ണും നിറഞ്ഞു. തിരക്ക് പിടിച്ച പ്രവാസ ജീവിതത്തിന് ഇടയിൽ ഓർമകളുടെ കുളിർ മഴ പെയ്യിപ്പിച്ച മീറ്റ് ആൻഡ് ഗ്രീറ്റ് ന് ടോസ്റ്റ് മാസ്റ്റർ നുഫൈസയും സുബൈർ കെ.കെ യുമാണ് നേതൃത്വം നൽകിയത്. 


പിന്നീട് നടന്ന സ്റ്റേജ് പരിപാടി യൂണിവേഴ്സിറ്റി കലോത്സവത്തെ ഓർമ്മിപ്പിക്കും വിധമുള്ളതായിരുന്നു. പൂർവ വിദ്യാർത്ഥികൾ അവതരിപ്പിച്ച പാട്ടും, കവിതയും, ഡാൻസും, മുട്ടിപ്പാട്ടും കൂടാതെ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടിയും, അറബിക് ട്രഡീഷണൽ ഡാൻസും, ലൈവ് മ്യൂസിക്കൽ ഫ്യൂഷനും കൂടിയായപ്പോൾ റിട്രോ വൈബ് അക്ഷരാർത്ഥത്തിൽ പഴയ കോളേജ് ലൈഫിന്റെ പുനരാവിഷ്കരണം കൂടി ആയി മാറി, ഒരു കല്യാണ വീട്ടിൽ നടക്കുന്ന കുടുംബ സംഗമത്തിന്റെ പ്രതീതി ഉളവാക്കുന്നതതും കൂടി ആയിരുന്നു അക്ഷരാർത്ഥത്തിൽ സ്കോസ ഖത്തർ ചാപ്റ്റർ നടത്തിയ റിട്രോ വൈബ് എന്ന മെംബേഴ്സ് ഫാമിലി മീറ്റപ്പ് . 

1967നും 2024 നും ഇടയിൽ തളിപ്പറമ്പ സർ സയ്യിദ് കോളജിൽ പഠിച്ച ഖത്തറിൽ താമസിക്കുന്ന പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്കോസ ഖത്തർ അതിന്റെ 25 ആം വാർഷികത്തോട് അനുബന്ധിച്ചാണ് മെംബേഴ്സ് ഫാമിലി മീറ്റ്അപ്പ് നടത്തിയത്, അനേകം ആതുര, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തങ്ങൾക്കും കൂട്ടായ്മ നേതൃത്വം നൽകുന്നുണ്ട്.

Follow us on :

More in Related News