Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല; ഖത്തറിൽ ഈദുൽ ഫിത്തർ ബുധനാഴ്ച.

09 Apr 2024 01:02 IST

ISMAYIL THENINGAL

Share News :


ദോഹ: ശവ്വാൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച്ച റമദാൻ മുപ്പതായി കണക്കാക്കുമെന്നും ഈദുൽ ഫിത്തർ ഏപ്രിൽ 10 ബുധനാഴ്ചയായിരിക്കുമെന്നും ഖത്തറിലെ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസൻ്റ് കാഴ്ച കമ്മിറ്റി അറിയിച്ചു. കമ്മിറ്റി ഖത്തർ ടെലിവിഷനിൽ നടത്തിയ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.


ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള 642 പള്ളികളിലും ഈദ് ഗാഹുകളിലുമായി രാവിലെ 5.32 ന് ഈദ് നമസ്‌കാരം നടക്കുമെന്നു മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഗൾഫിലെ ഈദ് ഗാഹുകളും ആഘോഷ പരിപാടി ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്.


അതേസമയം, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ച ആണ് പെരുന്നാൾ. ഒമാനിൽ പ്രഖ്യാപനം ചൊവ്വാഴ്ച്ച ആയിരിക്കും. ഇന്ത്യയിലും ചൊവ്വാഴ്ച്ചയാണ് മാസപ്പിറവി നിരീക്ഷിക്കുക.




Follow us on :

More in Related News