Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്ഡിപിഐ കാരന്തൂർ ഈസ്റ്റ് ബ്രാഞ്ച് സമ്മേളനവും കുംബസംഗമവും നടത്തി..

18 Sep 2024 21:46 IST

UNNICHEKKU .M

Share News :



കോഴിക്കോട് :എസ് ഡി പി ഐ കാരന്തൂർ ഈസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച ബ്രാഞ്ച് സമ്മേളനവും കുടുംബ സംഗമവും എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ ഉത്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡണ്ട് മുഹമ്മദ് പുവ്വംപുറത്ത് അദ്ധ്യക്ഷത വഹിച്ചു.

കുട്ടികളുടെ കലാപരിപാടികളും ചിത്രരചനാ,കളറിംഗ്, ക്വിസ് മത്സരവും നടന്നു. 

ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് (ജെ ആർ എഫ് ) നേടിയ അശ്കബ്ഷാ,

ഖുർആനിലെ സൂറ യാസീൻ സ്വന്തം കൈപ്പടയിൽ അച്ചടി മികവിനെ തോൽപ്പിക്കും വിധം പകർത്തിയെഴുതിയ അബ്ദുറഹിമാൻ കുട്ടി പുവ്വംപുറത്ത്,എസ് ഡി പി ഐ ജില്ല ഫുട്‌ബോൾ മത്സരത്തിൽ മണ്ഡലം ടീമിനെ പ്രതിനിധീകരിച്ച മുഹമ്മദ്‌ ശാമിൽ എന്നിവരെ അനുമോദിച്ചു.മുണ്ടക്കൈ ചൂരൽമല ദുരിതാശ്വാസ പ്രവർത്തനത്തിന് എസ് ഡി പി ഐ വളണ്ടിയർ ടീം അംഗങ്ങളായി സേവനമനുഷ്ഠിച്ച മുഹമ്മദ് പുവ്വംപുറത്ത്, കെ പി നൗഫൽ, ഷമീം എം സി,അശ്കബ്ഷാ സി,അബദുറഹിമാൻ കരിമ്പനക്കൽ എന്നിവർക്ക് സ്നേഹാദരം നൽകി.

2024-27 വർഷത്തേക്ക് പാർട്ടി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം, പഞ്ചായത്ത് നേതാക്കൾക്ക് സ്വീകരണവും നൽകി.

മണ്ഡലം പ്രസിഡണ്ട് ഹനീഫ പാലായി, സെക്രട്ടറി അഷ്റഫ് കുട്ടി മോൻ, കമ്മിറ്റിയംഗം റഷീദ് കെ പി, ബ്രാഞ്ച് കമ്മിറ്റി അംഗം ഷമീം എം സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി നൗഫൽ കെ പി സ്വാഗതവും ട്രഷറർ ഫിറോസ് എം സി നന്ദിയും പറഞ്

Follow us on :

More in Related News