Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കൂട്ടിയില്‍ പൂട്ടു വീണു തട്ടിപ്പു സംഘം , മലയോര മേഖലയില്‍ പരാതി പ്രളയം,

07 Feb 2025 10:50 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മുണ്ടക്കയം: സ്‌കൂട്ടിയില്‍ പൂട്ടു വീണു തട്ടിപ്പു സംഘം , മലയോര മേഖലയില്‍ പരാതി പ്രളയം, സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരില്‍ എന്‍.ജി.ഒ.രൂപികരിച്ചു കോടികള്‍ തട്ടിപ്പു നടത്തിയ കേസില്‍ മുണ്ടക്കയം, പെരുവന്താനം പൊലീസ്റ്റേഷനുകളിലായി ഇതുവരെ ലഭിച്ചത് ഇരുന്നൂറിലേറെ പരാതികള്‍.പാതി വിലയില്‍ സ്‌കൂട്ടിയും ഗൃഹോപകരണങ്ങളും നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു വഞ്ചിച്ച കേസില്‍ അറസ്റ്റിലായ അനന്തു കൃഷണനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ വിവധ പൊലീസ്റ്റേഷനുകളില്‍നിരവധി പരാതികളാണ് എത്തികൊണ്ടിരിക്കുന്നത്. ഇതോടെ അനന്തകൃഷ്ണനെ കൂടാതെ പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിച്ച കോഓഡിനേറ്റര്‍മാരെയും പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തനം നടത്തിവന്ന പ്രമോട്ടര്‍മാരെയും പണമടച്ചവരെയും വിളിച്ചു വരുത്തിയും അവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.ആദ്യ അനന്തു കൃഷണനെ മാത്രം പ്രതിയാക്കാനായിരുന്നു നിര്‍ദേശമെങ്കിലും കാര്യഗൗരവത്തിനായി പഞ്ചായത്തു കോഓഡിനേറ്റര്‍മാരെ കൂട്ി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.ഇതോടെ നിരവധിയാളുകള്‍ പ്രതികളായിരിക്കുകയാണ്.ഒന്നാം പ്രതി അന്തുകൃഷണനും രണ്ടാം പ്രതി പഞ്ചായത്തു കോഓഡിനേറ്റര്‍മാര്‍ എന്ന നിലയിലുമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്.കൂടാതെ പരാതിക്കാര്‍ എഴുതി നല്‍കുന്ന പരാതിയില്‍ വാര്‍ഡ് പ്രമോട്ടര്‍മാരുടെ പേരുകൂടി എത്തുന്നതിനാല്‍ അവരെ കൂടി പ്രതികളാക്കുന്ന വിവരവും പൊലീസ് ആലോചിക്കുന്നുണ്ട്.നൂറുകണക്കിനു പരാതികള്‍ മേഖലയില്‍ എത്തിയിരിക്കുന്നതിനാല്‍ എല്ലാപരാതിക്കും പൊലീസ് കേസെടുക്കുന്നില്ല. പകരം പരാതിക്കാരെ കൂടി കേസില്‍ കക്ഷി ചേര്‍ക്കപ്പെടുകയാണ്. കാഞ്#ിരപ്പളളി ബ്ലോക്കിന്റെ കീഴില്‍ മുണ്ടക്കയം കേന്ദ്രീകരിച്ചു ഓഫീസ് പ്രവര്‍ത്തിപ്പിച്ചായിരുന്നു തട്ടിപ്പു നടത്തിയത്.കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണന്നും കുടുംബശ്രിയാണ് നടപ്പിലാക്കുന്നുവെന്നും വ്യാജമായി പ്രചരിപ്പിച്ചായിരുന്നു പണം കൊക്കലാക്കിയത്. 2019മുതല്‍ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവര്‍ ആദ്യ ഘട്ടം തയ്യല്‍മെഷീന്‍,സ്‌കൂള്‍ കിറ്റുകള്‍, ഓണകിിറ്റുകള്‍ എന്നിവ പാതി വിലയില്‍ നല്‍കിയിരുന്നു. കൂടാതെ ലെ കൂട്ടിക്കല്‍ -കൊക്കയാര്‍ പഞ്ചായത്തുകളില്‍ ഉണ്ടായ പ്രളയത്തില്‍ പെട്ടവരെ സഹായിക്കാന്‍ അനന്തു കൃഷ്ണന്‍ നേരിട്ടെത്തിയാണ് സഹായം നല്‍കിയത്. ഇതെല്ലാം സംഘാടകരിലും അപേക്ഷകരിലും ആത്മവിശ്വാസം കൂട്ടി.കൂടാതെ മുണ്ടക്കയത്ത് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയും, പീരുമേട്ടില്‍ വാഴൂര്‍സോമന്‍ എം.എല്‍.എയും എത്തി അപേക്ഷകര്‍ക്ക് ആദ്യ ഘട്ട തയ്യല്‍മെഷീനും , ലാപ്‌ടോപ്പും അടക്കമുളള സാധനങ്ങളും വിതരണം ചെയ്തതോടെ ഇതില്‍ തട്ടിപ്പുണ്ടാവില്ലന്നു പൂര്‍ണ്ണമായി വിശ്വസിച്ചു. നാട്ടില്‍ നടക്കുന്ന വലിയസഹായ പദ്ധതികളായതിനാല്‍ ജനപ്രതിനിധികളംു ഇവരെ അവിശ്വസിച്ചില്ല. തന്റെ മണ്ഡലത്തിലെ സാധാരണക്കാര്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയെന്നതാണ് ജനപ്രതിനിധികള്‍ കരുതിയത്. പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റു ജനപ്രതിനിധികളും ഇതിനൊപ്പം നിന്നതും പ്രോല്‍ഹാനായി..എന്നാല്‍ ഈ പദ്ധതിയക്ക് കുടുംബശ്രിയുമായി യാതൊൊരു ബന്ധവുമില്ലന്നു സര്‍ക്കുലര്‍ കുടുംബശ്രി യെ അറിയച്ചിട്ടും ഇവര്‍ പദ്ധതിയില്‍ നിന്നും ഒഴിവാകാന്‍ തയ്യാറാകതിരുന്നത് തട്ടിപ്പിനു ആക്കം കൂട്ടി.പദ്ധതിയില്‍ തട്ടിപ്പു നടത്താന്‍ സാധ്യത ഏറെയാണന്നും കാണിച്ചു മുണ്ടക്കയം, പെരുവന്താനം പൊലീസ്റ്റേഷനിലെ രഹസ്യാന്വേഷണ വിഭാഗം ജൂണ്‍ ജൂലായ് മാസംതന്നെ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. അന്നുമുതല്‍ രഹസ്യാന്വേണ വിഭാഗം പദ്ധതി നടത്തിപ്പുകാരെ നിരീക്ഷിച്ചുപോന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കം സമൂഹത്തില്‍ സജീവമായി നില്‍ക്കുന്നവര്‍ക്ക് ലാപ്ട ാേപ്പും ഗൃഹോപകരണങ്ങളും നല്‍കിയത് വ്യാപകമായി പ്രചരിപ്പിക്കാനും സംഘാടകര്‍ശ്രമിച്ചത് അവര്‍ക്ക കച്ചവടത്തില്‍ പ്രയോജനപ്പെടുത്താനായി. വിതരണ ഉദ്ഘാടന ദിവസം വിവിധ കമ്പനികളുടെ സ്‌കൂട്ടികള്‍ സ്ഥലത്ത് പ്രദര്‍ശിപ്പിക്കുയും ചെയ്തിരുന്നു.മുണ്ടക്കയം സി.എസ്.ഐ.പാരിഷ് ഹാളിനു മുന്നില്‍ നടത്തിയ പ്രദശനത്തില്‍ ആകൃഷ്ടരായിയി നൂറുകണക്കിനാളുകള്‍ പണം നല്‍കുകയായിരുന്നു. കാഞ്ഞിരപ്പളളി ബ്ലോക്കില്‍ എണ്ണൂറോളം ബൈക്കുകള്‍ക്കാണ് അറുപതിനായിരംരൂപവച്ചു വാങ്ങിയെടുത്തത്. കൂടാതെ ഗൃഹോപകരണങ്ങള്‍ക്ക് വേറെയും ഈടാക്കി. മേഖലയിലെ ഒരു കന്യാസ്ത്രി മഠം കേന്ദ്രീകരിച്ചും പണം നല്‍കിയിട്ടുണ്ട്. ഇരുപതു ലക്ഷത്തോളം രൂപയാണ് കോഓഡിനേറ്ററായി പ്രവര്‍ത്തിച്ച കന്യാസ്ത്രി വിശ്വാസികളില്‍ നിന്നും വാങ്ങി തട്ടിപ്പു കമ്പനിക്കു നല്‍കേണ്ടി വന്നത്.എന്നാല്‍ പണം തങ്ങള്‍ തിരികെ നല്‍കാന്‍ തയ്യാറാണന്നു കന്യാസ്ത്രി അറിയിച്ചതിനാല്‍ ഇതുവരെയായി ആരും പരാതിയുമായി രംഗത്തു വന്നിട്ടില്ല.ഇരുപത്തിയാറായിരം രൂപയുടെ ഇലക്ട്രിക് തയ്യല്‍മെഷീന്‍ പതിമൂവായിരം രൂപയ്ക്ക് ഇവര്‍ ലഭിച്ചിരുന്നു. അതിനാല്‍ തന്നെ കൂടുതല്‍ പേരെ ഇതില്‍ ചേര്‍ക്കുകയായിരുന്നു. അനന്തു കൃഷ്ണന്‍ അറസ്റ്റിലായതോടെ മുണ്ടക്കയം മേഖലയില്‍ കോഓഡിനേറ്റര്‍മാര്‍ സ്‌കൂട്ടി കിട്ടുമെന്നും ,അല്ലങ്കില്‍ പണം തിരികെ നല്‍കുമെന്നും അറിയിച്ചുളള ശബ്ദ സന്ദേശങ്ങള്‍ ഗ്രൂപ്പുകളിലൂടെ നല്‍കുന്നുണ്ട്. വിമുക്ത ഭഢന്‍ എന്നു പരിചയപ്പെടുത്തിയ ഒരാള്‍ കേസ് കൊടുക്കരുതെന്നും കേസെടുത്താല്‍ നിങ്ങളുടെ പണം നഷ്ടമാവുമെന്നും പറഞ്ഞുളള ശ്ബദവും പ്രചരിക്കുന്നുണ്ട്.പണം തിരികെ ലഭിക്കാന്‍ ഫാറം പൂരിപ്പിച്ചു നല്‍കണമെന്നു പറഞ്ഞതനുസരിച്ചു മുണ്ടക്കയത്തെ ആഫീസിലെത്തിയെങ്കിലും ആഫീസ് അടച്ചു പൂട്ടിയ നിലയിലായതോടെ തട്ടിപ്പിനിരയായവര്‍ നിരാശരായി മടങ്ങേണ്ടി വന്നു.

Follow us on :

More in Related News