Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 21:12 IST
Share News :
ചാലക്കുടി:
ശാസ്താംകുന്ന് ധർമശാസ്‌താ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം നാളെ ശ്രീമൂലസ്ഥാനത്തെ പൂജകളോടെ ആരംഭിക്കും. 12ന് തന്ത്രി ചെമ്മാലിൽ നാരായണൻകുട്ടി കൊടിയേറ്റും. തുടർന്നു വൈക്കം ദക്ഷിണാമൂർത്തി കലാക്ഷേത്രം അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. തിങ്കളാഴ്ചയാണ് എഴുന്നള്ളിപ്പ്, തുടർന്നു സീസൺ ബംബർ മ്യൂസിക്കൽ കോമഡി ഷോ. 14 ന് 5 മുതൽ കൈകൊട്ടിക്കളി മത്സരം.
15 ന് 8 ന് ശിവരഞ്ജിനി മ്യൂസിക്കൽ നൈറ്റ്സ് അവതരിപ്പിക്കുന്ന ഫ്യൂഷൻ. 16 ന് 8.30 നു കലാപരിപാടികൾ.
17 ന് രാവിലെ മുതൽ ശ്രീധർമശാസ്‌താ നാരായണീയ പാരായണ സമിതിയും രാധേശ്യാം നാരായണീയ പാരായണ സമിതിയും അവതരിപ്പിക്കുന്ന നാരായണീയ പാരായണം, 7 നു പുഷ്‌പാഭിഷേകം, തുടർന്നു കൊടകര ഉണ്ണി നയിക്കുന്ന തായമ്പക.
18 നു 8 നു 3.30 നു 3 ഗജവീരന്മാർ നിരക്കുന്ന കാഴ്‌ചശീവേലി, കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മേളം, 8 നു പള്ളിവേട്ട പുറപ്പാട്, 10 നു തിരിച്ചുവരവ്, കല്ലുവഴി ബാബുവിന്റെ പ്രമാണത്തിൽ പഞ്ചവാദ്യം, കൂട്ടി എഴുന്നള്ളിപ്പ് പീച്ചിയിൽ രാജീവ് ഭഗവാന്റെ തിടമ്പേറ്റും.
19 നു 8.30 ന് ആറാട്ടു പുറപ്പാട്, 9.25 ന് ആറാട്ട്, തുടർന്നു തിരിച്ചെഴുന്നള്ളിപ്പ്, ആറാട്ടുകഞ്ഞി. ഉത്സവാഘോഷത്തിൻ്റെ ഭാഗമായി നീന്തൽ ചാംപ്യൻ പീണിക്കൽ അരവിന്ദൻ, വ്യവസായപ്രമുഖൻ അശോകൻ നക്കര, ഡിവൈഎസ്‌പി കെ. സുമേഷ് എന്നിവരെ ആദരിക്കുമെന്നു പ്രസിഡൻ്റ് എം.പി.തിലകൻ, സെക്രട്ടറി എം.ബി.മഞ്ജു, ജോയിൻ്റ് സെക്രട്ടറി രാജു മേയ്ക്കാടൻ, രമേഷ് കാമറ്റത്തിൽ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.