Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രേംനസീർ ചലച്ചിത്ര സംവിധാന ശ്രേഷ്ഠ പുരസ്ക്കാരം തുളസീദാസ് ഏറ്റുവാങ്ങി ........

17 Jan 2026 10:54 IST

AJAY THUNDATHIL

Share News :

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ 37-ാം ചരമവാർഷികത്തോടനുബ്ബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ വെച്ച് പ്രേംനസീർ ചലച്ചിത്ര സംവിധാന ശ്രേഷ്ഠ പുരസ്കാരം പ്രശസ്ത സംവിധായകൻ തുളസീദാസ്, കടകംപള്ളി സുരേന്ദ്രൻ എം എൽ എ യിൽ നിന്നും ഏറ്റുവാങ്ങി. 

പ്രേംനസീർ സുഹൃത് സമിതി 11മുതൽ 15 വരെ ഭാരത് ഭവൻ മണ്ണരങ്ങിൽ സംഘടിപ്പിച്ച പ്രേംനസീർ കവലയുടെ സമാപന ദിവസത്തിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്ക്കാര വിതരണം. അഞ്ചു ദിവസം നീണ്ടു നിന്ന പ്രേംനസീർ കവല , അനന്തപുരിക്കാർക്ക് സമ്മാനിച്ചത് ഗൃഹാതുരത്ത്വമുണർത്തുന്ന പഴയകാല ഓർമ്മകളായിരുന്നു.

സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൻ്റെ സമാപന ദിനത്തിൽ സംവിധായകരായ ബാലു കിരിയത്ത്, ടി എസ് സുരേഷ്ബാബു, ചെങ്കൽ രാജശേഖരൻ നായർ, നടൻ വഞ്ചിയൂർ പ്രവീൺകുമാർ തുടങ്ങിയവർ പ്രേംനസീറിനെ അനുസ്മരിച്ച് സംസാരിച്ചു. സമിതി പ്രസിഡൻ്റ് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.

തുടർന്ന് പ്രേംസിംഗേഴ്സ് അവതരിപ്പിച്ച പ്രേംനസീർ ഗാനങ്ങൾ ഉണ്ടായിരുന്നു.

Follow us on :

More in Related News