Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2026 19:15 IST
Share News :
വള്ളിക്കുന്ന് : 2004ൽ തുടങ്ങിയ സംഗീത കൂട്ടായ്മയും രോഗികളുടെ ഒത്തു ച്ചേരലും ഈ വർഷവും അരിയല്ലൂരിൽ സംഗീത് ഗ്രാമിൽ നടന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ വി. പി. ശശിധരന്റെ നേതൃത്വത്തിൽ രാവിലെ 9 മണി മുതൽ കൂട്ടായ്‌മ ആരംഭിച്ചു. ഡോക്ടർമാരായ രാധാകൃഷ്ണ പിള്ള. തീരുർ ഇമ്പിച്ചി ബാവ ആശുപത്രി യിലെ ഡോക്ടർ മാരായ ഡോ. ഷംസുദ്ധീൻ.,
ഡോ. സുബ്രഹ്മണ്യൻ, ഡോ. രാമകൃഷ്ണൻ.. എം ഇ എസ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ പ്രൊഫസർ അജിത, ഡോ. അശ്വിൻ, ഡോ. അശ്വതി. എന്നിവർ പങ്കെടുത്തു..
ഗിന്നസ് റെക്കോർഡ് ജേതാവ് സുധീർ കടലുണ്ടി, യൂസുഫ് താനൂർ, കാലാവതി എന്നിവർ ചേർന്ന് സംഗീത സദ്യ ഒരുക്കി.
ഷിബുലാലിന്റെ ഭാർഗവി കളരി സംഘത്തിൻ്റെ കളരി പ്രദർശനം നടന്നു..തലശ്ശേരി യിൽ നിന്നുള്ള ബച്ചൻ അഷറഫിന്റെ പ്രദർശനം ശ്രദ്ധേയമായി.
നവധാര കടലുണ്ടി, പരപ്പനങ്ങാടി പാലിയേറ്റീവ്, വള്ളിക്കുന്ന് പാലിയേറ്റീവ്
എന്നിവിടങ്ങളിൽ നിന്ന് 60 ൽ അധികം രോഗികൾ വന്നു. രോഗികൾക്ക്
മരുന്നും വസ്ത്രവും, ഫലവൃക്ഷ തൈ കളും വിതരണം ചെയ്തു.. കാർഷിക സർവകാല ശാല സീനിയർ സയന്റിസ്റ് ജബ്ബാർ ജൈവ കൃഷിയേ പറ്റി സംസാരിച്ചു..
.
അസീസ്, ആബിദ്, വിക്രം, വിനയൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകിയ സംഗമം
വൈകുന്നേരം 4 മണിക്ക് അവസാനിച്ചു.
Follow us on :
Please select your location.