Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2024 07:51 IST
Share News :
സലാല: സലാല ട്രാവലേഴ്‌സ് ക്ലബ്ബും റിയ ഇന്റർനാഷണൽ മെഡിക്കൽ സെന്റർ സലാലയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സലാല ട്രാവലേഴ്‌സ് ക്ലബ്ബ് അഡ്‌മിൻ സിറാജ് സിദാന്റെ അധ്യക്ഷതയിൽ നടന്ന രക്തദാന ക്യാമ്പ് ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. സനാതനൻ ഉദ്‌ഘാടനം ചെയ്തു. ഹുസൈൻ മാഷ് കാച്ചിലോട്, കരുണൻ മാഷ്, ലോക കേരള അംങ്കം പവിത്രൻ കാരായി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സലാലയിൽ ഏത് സാഹചര്യത്തിൽ രക്തം ആവശ്യമായി വരികയാണെങ്കിലും സലാല ട്രാവലേഴ്‌സ് ക്ലബ്ബിന്റെ കീഴിൽ ആളുകൾ റെഡിയാണെന്നും ഭാരവാഹികൾ പറഞ്ഞു.
ആയിരത്തിൽ അധികം ആളുകൾ പങ്കെടുത്ത രക്തദാന ക്യാമ്പിൽ തൊണ്ണൂറ് പേർ രക്തം ദാനം ചെയ്തു. സമയക്കുറവു മൂലം തൊണ്ണൂറു പേരിൽ രക്തദാന ക്യാമ്പ് നിറുത്തേണ്ടതായി വന്നു എന്നും, കൂടുതൽ പേർക്ക് അടുത്ത പ്രാവിശ്യം രക്തം ദാനം ചെയ്യുവാനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
സലാല ലേഴ്‌സ് ക്ലബ്ബിന്റെ കീഴിൽ യാത്ര വീഡിയോകൾ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനവും ചെയ്തു വരുന്നുണ്ട്. 55 തവണ ബ്ലഡ്ഡ് കൊടുത്ത സുനിൽ നാരായണനും, 31 തവണ ബ്ലഡ് കൊടുത്ത അസലമും രക്തദാന ക്യാമ്പിൽ പങ്കെടുത്തിരുന്നു. സലാല ട്രാവലേഴ്‌സ് ക്ലബ്ബ് നടത്തുന്ന രണ്ടാമത്തെ രക്തദാന ക്യാമ്പാണിത്, കഴിഞ്ഞ വർഷത്തേക്കാളും ആളുകൾ ഇപ്രാവശ്യവും പങ്കെടുത്തിരുന്നു.
സിദ്ധീഖ് ബാബു, ഉസ്മാൻ സായ് വൻ, അനസ് പോപ്സ്, ഫാറൂഖ് സലാല, ശിഹാബ് ആലടി എന്നിവർ നേത്രത്വം നൽകിയ രക്തദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സലാല ട്രാവലേഴ്‌സ് ക്ലബ്ബ് നന്ദി അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി
വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.