Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2024 11:09 IST
Share News :
ദില്ലി: സജ്ഞു കൂൾ ക്യാപറ്റനെങ്കിലും ചൂടനാണ്. ഐപിഎഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ഡല്‍ഹി കാപിറ്റല്‍സിന്റെ ജയം. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജുവിന്റെ വിവാദ പുറത്താകലിന് സാക്ഷ്യം വഹിച്ച മത്സരം കൂടിയായിരുന്നു ഇത്. 46 പന്തില്‍ 86 റണ്‍സുമായി ക്രീസില്‍ നില്‍ക്കെയാണ് വിവാദ തീരുമാനത്തിലൂടെ സഞ്ജു പുറത്താവുന്നത്. പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്‌സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി.
എന്നാല്‍ ഹോപ്പ് പന്ത് കയ്യിലൊതുക്കുന്ന സമയത്ത് കുഷ്യനില്‍ സ്പര്‍ശിച്ചുവെന്നാണ് വാദം.
എന്നാല്‍ അതൊന്ന് മറ്റൊരു ആംഗിളില്‍ പരിശോധിക്കാന്‍ തേര്‍ഡ് അംപയര്‍ തയ്യാറായില്ല. ഹോപ്പിന്റെ ഷൂ ബൗണ്ടറി ലൈനില്‍ തൊടുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. വീണ്ടുമൊരു പരിശോധനയ്ക്ക് നില്‍ക്കാതെ തേര്‍ഡ് അപംയര്‍ വിധി പറഞ്ഞു. സഞ്ജുവിന് മടങ്ങേണ്ടി വന്നു. ഇതിനിടെ സഞ്ജു, മത്സരത്തിലെ ഫീല്‍ഡ് അംപയറും മലയാളിയുമായ അനന്തപത്മനാഭനോട് തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. തേര്‍ഡ് അംപയറുടെ പെട്ടന്നുള്ള തീരുമാനമാണ് സഞ്ജുവിനെ ചൊടിപ്പിച്ചത്.
ഇതാണ് വീഡിയോ.

Another wrong decision clearly looks not out ????
Worst Umpiring Ever. #RRvsDC #SanjuSamson #DCvsRR pic.twitter.com/QQU9dYkYby
— Lokesh ???? (@Lokesh22299) May 8, 2024

Follow us on :
Tags:
More in Related News
Please select your location.