Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണർകാട് കത്തീഡ്രലിൽ സ്നേഹദീപ്തി പ്രാർഥനാസംഗമത്തിന് തുടക്കമായി

14 Mar 2025 19:50 IST

CN Remya

Share News :

കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രാർഥനാ യോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്നേഹദീപ്തി പ്രാർഥനാസംഗമത്തിന് തുടക്കമായി. വലിയ നോമ്പ് കാലത്ത് കത്തീഡ്രലിന്റെ വിവിധ കരകളിലായാണ് സ്നേഹദീപ്തി പ്രാർഥനാസംഗമങ്ങൾ നടത്തുന്നത്. 'പരിശുദ്ധാത്മ അഭിഷേകവും വിശുദ്ധ കുർബാനാനുഭവവും' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. കത്തീഡ്രൽ സഹവികാരിയും കേന്ദ്ര പ്രാർഥനയോഗം പ്രസിഡന്റുമായ ഫാ. ജെ. മാത്യു മണവത്ത് വെള്ളൂർ നോർത്ത് സെന്റ് മേരീസ് സൺഡേ സ്കൂളിൽ പ്രാർഥനാസംഗമം ഉദ്ഘാടനം ചെയ്തു. ഫാ. ഗീവറുഗീസ് നടുമുറിയിൽ വചന ശുശ്രൂഷ നടത്തി. കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം, ബെന്നി ടി. ചെറിയാൻ, ജോർജ് സഖറിയ, സെക്രട്ടറി പി.എ. ചെറിയാൻ, പ്രാർഥനയോഗം കേന്ദ്ര സെക്രട്ടറി എബി വർഗീസ് എന്നിവർ സംസാരിച്ചു. 

ഏപ്രിൽ ആറ് വരെ കത്തീഡ്രലിന്റെ വിവിധ കരകളിലായി പ്രാർഥനാസംഗമങ്ങൾ നടത്തും. ഏപ്രിൽ ഏഴ് മുതൽ ഒൻപത് വരെ തീയതികളിൽ സ്നേഹദീപ്തി സമാപനവും കത്തീഡ്രൽ പ്രാർഥനായോ​ഗം വാർഷിക കൺവൻഷനും മണർകാട് കത്തീഡ്രലിൽ നടത്തും.

Follow us on :

More in Related News