Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എയർപോർട്ട് കോഡുകൾ ശ്രുതിക്ക് കാണാപ്പാഠം , തേടിയെത്തിയത് ഗിന്നസ് റിക്കാർഡ്

15 Mar 2025 04:25 IST

PEERMADE NEWS

Share News :



തിരുവനന്തപുരം:

 എയർപോർട്ട് കോഡുകൾ തിരിച്ചറിഞ്ഞ് ഗിന്നസ് റെക്കോർഡ് നേട്ടവുമായി ശ്രുതി ശശീന്ദ്രൻ. ഒരു മിനിട്ടിൽ അയാട്ട അംഗികരിച്ച 95 എയർപോർട്ട് കോഡുകൾ തിരിച്ചറിഞാണ് ശ്രുതിനേട്ടത്തിലെത്തിയത്. 3 തവണ നിരാകരിച്ചെങ്കിലും ശ്രുതിയുടെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ ഗിന്നസ് അധികാരികൾ തോൽവി സമ്മതിച്ചു.

മാസങ്ങൾ നീണ്ട അശ്രാന്ത പരിശ്രമവും കഠിനമായപരിശീലനവുംവ്യോമയാനത്തോടുള്ളഅടങ്ങാത്തഅഭിനിവേശവുമാണ് ശ്രുതി ശശീന്ദ്രനെ ഗിന്നസ് റെക്കോർഡിലേക്ക് നയിച്ചത്.  . 2012ലാണ് ഗിന്നസ് റെക്കോർഡ് നേടുകയെന്നതാണ് ശ്രുതി ആദ്യമായി സ്വപ്നം കണ്ടത്. എന്നിരുന്നാലും, ഏത് വിഭാഗത്തിലാണ് അപേക്ഷിക്കണ്ടതെന്ന് അവർക്ക് അറിയില്ലായിരുന്നു. വിവാഹ ശേഷം ഓസ്‌ട്രേലിയയിലെമെൽബണിലെജോലിത്തിരക്കുകൾക്കിടയിലും കുട്ടിക്കാലത്തെ ആഗ്രഹമായ വ്യോമയാന മേഖലയുമായിബന്ധപ്പെട്ട ഒരു റെക്കോർഡ് സ്ഥാപിക്കണമെന്ന മോഹം വീണ്ടും ജനിച്ചു.  അങ്ങനെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എയർപോർട്ട് കോഡുകളുടെ പരമാവധിഎണ്ണംതിരിച്ചറിയൽഎന്നറെക്കോർഡിന് മുമ്പ് ആരും ശ്രമിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ശ്രുതി അത് സ്വയം അവകാശപ്പെടാൻ തീരുമാനിച്ചു. 

ലോകമെമ്പാടുമുള്ള എയർപോർട്ട് കോഡുകൾ മനഃപാഠമാക്കി 2023-ൽ തുടർ പരിശീലനം ആരംഭിച്ചു. , മിനിറ്റിൽ ഏകദേശം 30 കോഡുകൾ പറയാൻ കഴിഞ്ഞു. തുടർന്ന് എല്ലാസമയത്തുംകോഡുകളെക്കുറിച്ച് മാത്രം ചിന്തിച്ച് പരിശ്രമം ആരംഭിച്ചു.അതിരാവിലെയും പാചകം ചെയ്യുമ്പോഴും, ജോലിയുടെ ഇടവേളകളിലും,യാത്രയിലും. ലോകമെമ്പാടുമുള്ള ഏത് വിമാനത്താവളത്തെയും തിരിച്ചറിയാമെന്ന് ബോധ്യം വന്നപ്പോൾ റെക്കോർഡ് ശ്രമത്തിനായി അപേക്ഷ സമർപ്പിച്ചു.

ഗിന്നസ് റെക്കോർഡ് അധികൃതരിൽ നിന്ന് മൂന്ന് തിരസ്‌കരണങ്ങൾ ഉൾപ്പെടെ ഒന്നിലധികം തിരിച്ചടികൾശ്രുതിനേരിട്ടു. പരിശീലനകാലയളവിൽ ജോലിയും നഷ്ടപ്പെട്ടു എങ്കിലും തൻ്റെ നിശ്ചയദാർഡ്യം വിജയം കണ്ടു.അമ്മ ലതാകുമാരിയാണ് ഏറ്റവും കൂടുതൽ പ്രോത്സാഹനംനൽകിയത്.ഭർത്താവിൻ്റെയുംകുടുംബാംഗങ്ങളുടെയുംഅകമഴിഞ്ഞ പിന്തുണ റിക്കാർഡ്നേടാൻകാരണമായി. ഭർത്താവ് രജ്ഞിത്ത്, മൂന്ന് വയസുകാരി മകൾ നികിത എന്നിവർക്കൊപ്പംഓസ്ട്രേലിയയിലെ മെൽബണിലാണ് താമസം.

Follow us on :

More in Related News