Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2026 21:28 IST
Share News :
മസ്കറ്റ്: ഇന്നത്തെ തലമുറ നേരിടുന്ന സാമൂഹിക-വിദ്യാഭ്യാസ സമ്മർദ്ദങ്ങളും ജീവിത വെല്ലുവിളികളും ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെ മാനസിക ബാധ്യതകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, ഒമാനിലെ റൂവി മലയാളി അസോസിയേഷൻ (RMA) കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി മാനസികാരോഗ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന വലിയ ജനപങ്കാളിത്തം പരിപാടിക്ക് ലഭിച്ചു.
റൂവിയിലെ ഗോൾഡൻ ട്യൂലിപ്പ് ഹെഡിങ്ടൺ ഹോട്ടൽ ഹാളിൽ വച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. മാനസിക സമ്മർദ്ദങ്ങൾ തിരിച്ചറിയുന്നതും അതിനെ ആരോഗ്യകരമായി നേരിടുന്നതിനുള്ള മാർഗങ്ങളും, കുടുംബാന്തര ബന്ധങ്ങളുടെ പ്രാധാന്യവും കുട്ടികളുടെ മാനസിക വളർച്ചയിൽ മാതാപിതാക്കളുടെ പങ്കും ഉൾക്കൊള്ളുന്ന വിഷയങ്ങളാണ് ക്ലാസ്സുകളിൽ അവതരിപ്പിച്ചത്.
പ്രമുഖ കുടുംബ മോട്ടിവേഷൻ സ്പീക്കർമാരായ നന്ദിനി നന്ദകുമാർ, അഡ്വ. മധുസൂദനൻ, അഡ്വ. ഇമാം ഖാൻ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. പരിപാടിയുടെ മോഡറേറ്ററായി സജിനി സോണി പ്രവർത്തിച്ചു.
ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് സ്വാഗതം ആശംസിക്കുകയും സന്തോഷ് കെ.ആർ നന്ദി അറിയിക്കുകയും ചെയ്തു.
ആർ എം എ കമ്മിറ്റി അംഗങ്ങളായ സുജിത് സുഗതൻ, നീതു ജിതിൻ, ബിൻസി സിജോ, ശ്യാംജി ബാബു, സുജിത് പത്മകുമാർ, സച്ചിൻ, ഷാജഹാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇത്തരത്തിലുള്ള മാനസികാരോഗ്യ അവബോധ ക്ലാസ്സുകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ആർ എം എ ഭാരവാഹികൾ അറിയിച്ചു. കുട്ടികളുടെയും കുടുംബങ്ങളുടെയും മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്ന ഇത്തരം പരിപാടികൾ സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.