Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2025 13:44 IST
Share News :
മസ്‌കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷനും ഖുറം സുൽത്താൻ സെന്ററും ചേർന്ന് കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. മെയ് 9-ന് ഖുറം സുൽത്താൻ സെന്ററിൽ വെച്ച് നടുത്തുന്ന ഈ മത്സരം കെ.ജി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് സംഘടിപ്പിക്കുന്നത്. .
കുട്ടികളുടെ സാംസ്കാരിക, കലാപരമായ കഴിവുകൾ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ഈ മത്സര പരിപാടിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. മത്സരത്തിൽ വിജയികളായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സുൽത്താൻ സെന്റർ ഒരുക്കുന്ന ആകർഷക സമ്മാനങ്ങൾ, ഗിഫ്റ്റ് വൗച്ചറുകൾ, കൂടാതെ വിജയ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
തികച്ചും സൗജന്യമായി നടക്കുന്ന ഈ മത്സരത്തിൽ Google Form വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. സീറ്റുകൾ പരിമിതമായതുകൊണ്ട് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ നിർദ്ദേശിക്കുന്നു.
മത്സരപരിപാടികൾക്ക് ഫൈസൽ ആലുവ, ഡോ. മുജീബ് അഹമ്മദ്, സന്തോഷ് കെ.ആർ, ഷാജഹാൻ, സുജിത് സുഗതൻ, ഷാംജി, സുജിത് മെന്റലിസ്റ്റ്, നീതു ജിതിൻ, ബിൻസി സിജോ, എബി, സുഹൈൽ, സച്ചിൻ, ഷൈജു, ആഷിഖ്, വിനോദ് എന്നിവരായ കമ്മറ്റി അംഗങ്ങളാണ് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് +968 9284 3678 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപെടുക.
Follow us on :
Tags:
More in Related News
Please select your location.