Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'റുസ് താഖ് മലയാളീസ് ' ഒമ്പതാം വാർഷികം ഏപ്രിൽ 13 ന്

11 Apr 2024 22:57 IST

- MOHAMED YASEEN

Share News :

സൊഹാർ: 'റുസ് താഖ് മലയാളീസ് മധുരം മലയാളം 2024 'ഒമ്പതാം വാർഷികവും മ്യൂസിക്കൽ നൈറ്റും മറ്റു വിവിധ പരിപാടികളും

ഏപ്രിൽ 13 ശനിയാഴ്ച്ച വൈകീട്ട് 5 മണിക്ക് റൂസ്താഖ് കോടതിക്ക് സമീപമുള്ള അൽ അറാഖി ഓഡിറ്റോറിയത്തിൽ.


ഒമ്പത് വർഷമായി ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന റുസ്താഖ് മലയാളീസ് ഒരുക്കുന്ന മെഗാ ഇവന്റിൽ മിനി സ്ക്രീൻ താരം കൂടിയായ ലക്ഷ്മി ജയൻ നയിക്കുന്ന ലൈവ് വയലിൻ ഫ്യൂഷൻ & മ്യൂസിക്കൽ ഷോ നടക്കും.


തുടർന്ന് ഗാനമേള. സിനിമാറ്റിക് ഡാൻസ്. ഫ്യൂഷൻ ഡാൻസ്. സാംസ്‌കാരിക സദസ്സ്. കൂടാതെ മറ്റു വൈവിധ്യമാർന്ന കലാ സാംസ്‌കാരിക പരിപാടികളും, റുസ്താഖ് മേഖലയിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് കൂടി സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ

അറിയിച്ചു പ്രവേശനം സൗജന്യ മായിരിക്കും

Follow us on :

Tags:

More in Related News