Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ നിന്നും വിദഗ്‌ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയ കോഴിക്കോട് സ്വദേശി നിര്യാതനായി

02 Apr 2026 00:21 IST

ENLIGHT MEDIA OMAN

Share News :

സലാല: ഒമാനിൽ നിന്നും വിദഗ്‌ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയ കോഴിക്കോട് സ്വദേശി നിര്യാതനായി. മസ്തിഷ്‌കാഘാതത്തെ തുടർന്ന് വിദഗ്‌ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട്പോയ കോഴിക്കോട് നാദാപുരം വളയംചുഴലി സ്വദേശി പെരിങ്ങോട്ടുമ്മൽ രൂപേഷ് (47) ആണ് നിര്യാതനായത്.

സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സർജറിക്ക് വിധേയനായ രൂപേഷിനെ സലാലയിലെ സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ കോഴിക്കോട് സൗഹ്യദക്കൂട്ടം മുൻകൈയ്യെടുത്താണ് മാർച്ച് 13 ന് നാട്ടിലെത്തിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സയിൽ നേരിയ പുരോഗതിയുണ്ടായിരുന്നതിനിടയിലാണ് ഇന്ന് മരണമടഞ്ഞത്.

കഴിഞ്ഞ പതിനഞ്ച് വർഷമായി സലാലയിൽ റെസ്റ്റോറന്റ് ജീവനക്കാരനായി

ജോലി ചെയ്ത്‌ വരികയായിരുന്നു.

ഭാര്യ: നിഷ, രണ്ട് മക്കളുണ്ട്. മ്യതദേഹം ഏപ്രിൽ രണ്ട് വ്യാഴാഴ്‌ച വീട്ടുവളപ്പിൽ സംസ്കരിക്കും.

രൂപേഷിന്റെ നിര്യാണത്തിൽ കെ.എസ്.കെ. ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.

Follow us on :

More in Related News