Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡ് പണിയിലെ തകരാർ റിപ്പോർട്ട് ചെയ്തതിലെ പക, മാധ്യമ പ്രവർത്തകനെ കൊന്നുതള്ളി റോഡ് കരാറുകാരൻ; അറസ്റ്റ്

06 Jan 2025 16:41 IST

Shafeek cn

Share News :

ഛത്തീസ്ഗഡിൽ റോഡ് പണിയിലെ തകരാർ റിപ്പോർട്ട് ചെയ്‌തതിന്റെ പേരിൽ മാധ്യമ പ്രവർത്തകനെ കൊന്നുതള്ളിയ റോഡ് കരാറുകാരൻ അറസ്റ്റിൽ. മുകേഷ് ചന്ദ്രക്കർ എന്ന മാധ്യമപ്രവർത്തകനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റോഡ് കോൺട്രാക്ടറായ സുരേഷ് ചന്ദ്രാകറിനെയാണ് ഹൈദരബാദിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.


ഛത്തീസ്ഗഡിലെ ബസ്തറിലാണ് മാധ്യമപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രക്കറേ റോഡ് കോൺട്രാക്ടറായ സുരേഷ് ചന്ദ്രാകർ കൊലപ്പെടുത്തിയത്. ഡിസംബർ 25 പ്രസിദ്ധീകരിച്ച വാർത്തയേ തുടർന്ന് ബിജാപൂരിലെ റോഡ് നിർമ്മാണത്തിലെ തകരാറിനേക്കുറിച്ച് അന്വേഷണം ആരംഭിച്ചതിലെ പക മൂലമാണ് കൊലപാതകമെന്നാണ് സൂചന. മാധ്യമ പ്രവർത്തകന്റെ മൃതദേഹം റോഡ് കോൺട്രാക്ടറുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ റോഡ് കരാറുകാരന്റെ സഹോദരന്മാർ പിടിയിലായിരുന്നു. തിങ്കളാഴ്ചയാണ് കേസിലെ പ്രധാന പ്രതി പിടിയിലായത്. ഛട്ടൻ പാറയിലെ സുരേഷിന്റെ വീടിന് പരിസരത്തുള്ള സെപ്റ്റിക് ടാങ്കിലായിരുന്നു മർദ്ദനമേറ്റ് മരിച്ച നിലയിൽ യുവ മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രക്കറിന്റെ മൃതദേഹം കണ്ടെത്തിയത്.


ജനുവരി 1നായിരുന്നു മുകേഷ് ചന്ദ്രക്കറിനെ കാണാതായത്. തല, വയറ്, നെഞ്ച്, ശരീരത്തിന് പുറത്തും മർദ്ദനമേറ്റ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. മുകേഷിനെ കാണാതായി 24 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. മുകേഷിന്റെ മൊബൈൽ ഫോൺ ടവറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കോൺക്രീറ്റ് ഉപയോഗിച്ച് പുതിയതായി അടച്ച നിലയിലായിരുന്നു സെപ്റ്റിക് ടാങ്കുണ്ടായിരുന്നത്. ഒന്നിലധികം മുറിവുകളോട് സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ കിടന്നു ചീർത്ത നിലയിലായിരുന്നു മൃതദേഹം. ധരിച്ചിരുന്ന വസ്ത്രത്തിലൂടെയാണ് മൃതദേഹം മാധ്യമപ്രവർത്തകന്റേതാണെന്ന് തിരിച്ചറിഞ്ഞത്. അതേസമയം മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കരാറുകാരന്റെ സഹോദരന്മാർ അടക്കം മൂന്ന് പേർ അറസ്റ്റിലായിരുന്നു.

Follow us on :

More in Related News