Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 02:08 IST
Share News :
മസ്‌കറ്റ്: ഒമാനിൽ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററുകളിൽ പ്രവാസികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രിആർഎ).
വിദേശികൾക്ക് ഇനി ഈ മേഖലയിൽ പരമാവധി ആറുശതമാനം മാത്രമായിരിക്കും തൊഴിൽ അവസരമെന്ന് ടിആർഎ അധികൃതർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ പറയുന്നു.
നിലവിൽ നിശ്ചിത സ്വദേശിവത്കരണം പാലിക്കാത്ത കമ്പനികൾക്ക് അത് നടപ്പാക്കുന്നതിനായി എട്ട് മാസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. ഈ കാലയളവിൽ നടപ്പിൽ വരുത്തുന്ന ക്രമീകരണങ്ങളെക്കുറിച്ചുള്ള പദ്ധതി സമർപ്പിക്കണമെന്നും ടിആർഎ അത് അലോകനം ചെയ്‌ത് അംഗീകാരം നൽകുമെന്നും ഉത്തരവിൽ പറയുന്നു. സ്വദേശിവത്കരണം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രതിമാസ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കുകയും വേണം.
ടെലികമ്മ്യൂണിക്കേഷൻ മേഖല കൈകാര്യം ചെയ്യുന്നതിൽ സ്വദേശി തൊഴിലാളികളുടെ പങ്ക് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് നടപടിയെന്നും ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി പറഞ്ഞു. ഈ രംഗത്ത് പഠനം പൂർത്തിയാക്കുന്ന സ്വദേശികൾക്ക് പരിശീലനം നൽകി തൊഴിൽ അവസരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.