Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2026 15:25 IST
Share News :
തിരൂരങ്ങാടി : തിരുരങ്ങാടി വില്ലേജിൽ ഭൂ നികുതി സ്വീകരിക്കുന്നതിന് നടപടിയായി. നികുതി സ്വീകരിക്കുന്നതിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് ലാൻഡ് റവന്യൂ കമ്മീഷണർക്ക് പരാതി നൽകുകയും അതേതുടർന്ന് അസിസ്റ്റൻറ് ഡയറക്ടർ മധുവിൻ്റെ ഉത്തരവ് പ്രകാരം പാലക്കാട് എൻഐസിയിലേക്ക് ഫയൽ കൈമാറുകയും ചെയ്തിരുന്നു വില്ലേജിൽ ഒരു മാസത്തിലേറെയായി നികുതി സ്വീകരിച്ചിരുന്നില്ല. ഡിജിറ്റൽ റീസർവെയിൽ
റവന്യൂ വിഭാഗം സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയതിലെ അപാകതയായിരുന്നു തടസ്സമായത്. ഇത് മൂലം നികതി അടക്കാനോ മറ്റു രേഖകൾക്കോ ഭൂമി രജിസ്ട്രേഷനോ കഴിഞ്ഞിരുന്നില്ല.ഇത് മൂലം ജനങ്ങൾക്ക് ഏറെ പ്രയാസം നേരിട്ടിരുന്നു.
മാർച്ച് 31ന് മുമ്പ് നികുതി അടച്ച് വരുന്നവർക്കും ഇക്കുറി നികുതി അടക്കാൻ സാധിച്ചിരുന്നില്ല. നഗരസഭക്ക് പകരം പഞ്ചായത്ത് എന്ന് മാറിയാണ് സർവെയിൽ രേഖപ്പെടുപ്പെടുത്തിയതെന്നാണ് വില്ലേജ് വൃത്തങ്ങൾ അറിയിച്ചിരുന്നത്. ഇന്ന് (2-5-2026 ) ശനി പന്ത്രണ്ടരയോടെയാണ് പ്രതിസന്ധി പരിഹരിച്ചതെന്ന്
വില്ലേജ് ഓഫീസർ രാജേഷ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.