Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2025 09:23 IST
Share News :
കോട്ടയം: പ്രശസ്ത നടൻ ശ്രീനിവാസൻ അന്തരിച്ചു. അറുപത്തി ഒൻപത് വയസായിരുന്നു. മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. ചോറ്റാനിക്കരയ്ക്ക് അടുത്തായിരുന്നു നിലവിൽ താമസം. അസുഖ ബാധിതനായി കുറച്ച് കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനുള്ളിൽ മലയാളത്തിലെ ഏറ്റവും സൂപ്പർ ഹിറ്റ് സിനിമകൾക്കു പിന്നിൽ ശ്രീനിവാസനുണ്ടായിരുന്നു. മലയാളത്തിലെ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. കണ്ണൂരിലെ പാട്യത്താണ് 1956 ൽ അദ്ദേഹം ജനിച്ചത്. സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ ,ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരകഥ ഒരുക്കി. 1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന,ദേശീയ പുരസ്കാരങ്ങൾ നേടി.വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ , നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്.
Follow us on :
Tags:
More in Related News
Please select your location.