Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2024 14:22 IST
Share News :
ഭുവനേശ്വര്‍: രുക്സാന ബാനു (27) മരിച്ചു. ഒഡീഷയിലെ പ്രശസ്ത യുവ ഗായിക ആണ് മരിച്ച രുക്സാന. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അതേസമയം രുക്സാനയ്ക്ക് ഭീഷണികളുണ്ടായിരുന്നുവെന്നും വിഷബാധയേറ്റാണ് മരണമെന്നുമുള്ള ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. സംബല്‍പുരി (പടിഞ്ഞാറന്‍ ഒഡീഷയിലെ ഭാഷ) പ്രശസ്ത യുവ ഗായികയാണ് രുക്സാന.
ഭുവനേശ്വറിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സ്‌ക്രബ് ടൈഫസ് ബാധിച്ച് ചികിത്സയിലായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ബുധനാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ മരണ കാരണം സംബന്ധിച്ച് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.
മരണം സ്ഥിരീകരിച്ചതിന് ശേഷം രുക്‌സാനയുടെ മരണം വിഷബാധയേറ്റിട്ടാണെന്ന ഗുരുതര ആരോപണവുമായി അമ്മയും സഹോദരിയും രംഗത്തെത്തി. ഒരു എതിരാളിയാണ് ഇതിന് പിന്നിലെന്ന് പറഞ്ഞെങ്കിലും ഗായകന്റെ / ഗായികയുടെ പേര് ഇതുവരെ കുടുംബം വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ തന്നെ മകള്‍ക്ക് നേരെ ഭീഷണികളുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.
ബൊലാംഗീറില്‍ രണ്ടാഴ്ച മുന്‍പ് ഷൂട്ടിംഗിനിടെ ജ്യൂസ് കുടിച്ചതിന് പിന്നാലെയാണ് റുക്സാനയ്ക്ക് അസുഖം വന്നതെന്ന് സഹോദരി റൂബി പറയുന്നു. ആഗസ്ത് 27 ന് ഭവാനിപട്ടണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഭീമാ ഭോയ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നിട്ടും അസുഖം ഭേദമാകാതിരുന്നതോടെയാണ് ഭുവനേശ്വറിലെ എയിംസില്‍ എത്തിച്ചതെന്ന് സഹോദരി വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.