Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2026 11:20 IST
Share News :
കേരളീയ പുരോഗമന മുന്നേറ്റങ്ങളുടെ ചരിത്ര സാക്ഷ്യവും പുതുകാല വികസനവും ആവിഷ്കരിക്കുന്ന നവദൃശ്യ ഭാഷ അവതരണത്തിനായി ഒരുങ്ങി. തുടരണമീ വിജയഗാഥ എന്ന അവതരണത്തിന്റെ പോസ്റ്റർ ചലച്ചിത്ര സംവിധായകൻ ടി.വി. ചന്ദ്രൻ, ഡോ. പ്രമോദ് പയ്യന്നൂരിന്റെയും അഭിനേതാക്കളുടെയും സാന്നിദ്ധ്യത്തിൽ കവയിത്രി റോസ് മേരിയ്ക്ക് നൽകി പ്രകാശനം ചെയ്തു.
സ്വരലയ്ക്കായി ഏപ്രിൽ 3 ന് ധർമ്മടത്ത് ഒരുക്കുന്ന മെഗാ ഇവന്റിലാണ് ചലച്ചിത്ര-നാടക, നൃത്ത, സംഗീത, കളരി മേഖലകളിലെ പ്രതിഭകൾ ഒന്നിക്കുന്ന ദൃശ്യാവതരണം അവതരിക്കപ്പെടുക. ഹൃസ്വവും ഹൃദ്യവുമായി കാലങ്ങളെ വിഭജിച്ചാണ് ആധുനിക തിയേറ്റർ അവതരണത്തിന്റെ സാധ്യതകളും സ്ക്രീനും ഉപയോഗപ്പെടുത്തി 20 മിനുട്ട് ദൈർഘ്യത്തിൽ ഈ അവതരണം പ്രേക്ഷകർക്ക് മുന്നിലെത്തുക. നാടക പ്രയോക്താവും ചലച്ചിത്ര സംവിധായ കനുമായ ഡോ. പ്രമോദ് പയ്യന്നൂരിന്റെ ആശയവും ആവിഷ്കാരവും മുൻനിർത്തിയുള്ള തുടരണമീ വിജയഗാഥയുടെ ദൃശ്യാവതരണത്തിൽ നിലമ്പൂർ ആയിഷ, അപ്പാനി ശരത്ത്, സിതാര ബാലകൃഷ്ണൻ, മധുപാൽ, സന്തോഷ് കീ ഴാറ്റൂർ, ഇർഷാദ്, കുഞ്ഞികൃഷ്‌ണൻ മാസ്റ്റർ, പ്രൊഫ. അലിയാർ, ഗിരിജാ സുരേന്ദ്രൻ, ഭാഗ്യലക്ഷ്മി, സ്റ്റീനാ രാജ്, ഗുരു പ്രസാദ്, ഗായത്രി വർഷ, അജിൻ, ഫിദ, ആദിത്യ തുടങ്ങി അറുപത്തഞ്ചോളം അഭിനേതാക്കൾ വേദിയിലെത്തും. തിയേറ്റർ ടെക്സ്റ്റ് രാജ് മോഹൻ നീലേശ്വരം, സ്ക്രീൻ ദൃശ്യ സംയോജനം ശാന്തി കൃഷ്‌ണ കണ്ണോത്ത്, ഗ്രാഫിക്സ് പ്രസാദ് എഡ്‌വേഡ്. ജിജി കുട്ടൻ, അനു പ്രവീൺ, സുനിൽ കുടവട്ടൂർ, സനൂപ്, സുരേഷ് ചെമ്മനാട്, സൂര്യ ശ്രീകുമാർ, ബിജു നാരായണൻ, അനു നായർ, തുടങ്ങിയവർ സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നു. ഈ ദൃശ്യാനുഭവം ഫിക്ഷൻ സെഗ്‌മെന്റുകളായി നവമാധ്യമങ്ങൾ വഴി കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും അവതരണത്തേ തുടർന്ന് എത്തും.
Follow us on :
Tags:
More in Related News
Please select your location.